06:07pm 07 July 2024
NEWS
ഡല്‍ഹിയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' ഇല്ല
04/07/2024  07:40 PM IST
nila
ഡല്‍ഹിയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' ഇല്ല

ന്യൂഡൽഹി: ഡൽഹിയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' സഖ്യം ഉണ്ടാകില്ല. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺ​ഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെ മത്സരിക്കുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഡൽഹിയിൽ സഖ്യമുണ്ടാവില്ലെന്ന് നേരത്തെ തന്നെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

കോൺഗ്രസ് നേതാക്കളും സഖ്യനേതാക്കളും ധാരണയിലെത്തുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടും.  മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഇന്ത്യസഖ്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഝാർഖണ്ഡിലും ഹരിയാനയിലും വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഡൽഹിയിൽ അടുത്ത വർഷം ആദ്യമാണ് തിരഞ്ഞെടുപ്പ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL