07:47am 03 July 2024
NEWS
മഹാരാഷ്ട്രയിൽ കൊവിഡ് ഉയരുന്നു; ജെഎൻ വൺ കേസുകൾ കൂടുതലും സ്ഥിരീകരിച്ചത് കേരളത്തിൽ
30/12/2023  09:42 AM IST
web desk
മഹാരാഷ്ട്രയിൽ കൊവിഡ് ഉയരുന്നു; ജെഎൻ വൺ കേസുകൾ കൂടുതലും സ്ഥിരീകരിച്ചത് കേരളത്തിൽ
HIGHLIGHTS

ഗുജറാത്താണ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാമതുള്ള സംസ്ഥാനം

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വർധിക്കുന്നു. 117 പുതിയ കേസുകളാണ് കൊവിഡ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം നടന്ന വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. അടുത്ത 15 ദിവസത്തേക്ക് കനത്ത ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. എന്നാൽ വെള്ളിയാഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ ഒന്നും ജെഎൻ വൺ അല്ലെന്നത് ആശ്വാസമാണ്.

അതേസമയം, രാജ്യത്ത് ജെഎൻ വൺ കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത് കേരളത്തിലെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനിടെ രാജ്യത്താകെ 145 കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ സ്ഥിരീകരിച്ചത് 41 ജെഎൻ വൺ കേസുകളാണ്.

ഗുജറാത്താണ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാമതുള്ള സംസ്ഥാനം. 34 ആക്ടീവ് കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നൽകുന്നു.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL