09:44am 08 July 2024
NEWS
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള ആലോചനയിൽ ജോ ബൈഡൻ

04/07/2024  06:59 AM IST
nila
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള ആലോചനയിൽ ജോ ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയേക്കും. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലും ജോ ബൈഡൻ സ്ഥാനാർത്ഥിയാകരുതെന്ന അഭിപ്രായം ശക്തമാണ്. ഈ സാ​ഹചര്യത്തിലാണ് ജോ ബൈഡൻ മത്സരരം​ഗത്തു നിന്നും പിന്മാറാൻ ആലോചിക്കുന്നത്. 

പിന്മാറ്റം സംബന്ധിച്ച് അടുത്ത അനുയായിയോട് ബൈഡൻ സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്. 

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനു ശേഷമുള്ള ആദ്യ സർവേകളിൽ ബൈഡന് തിരിച്ചടി നേരിട്ടിരുന്നു. സിഎൻഎൻ സർവേയിൽ ട്രംപിന് 6 പോയിന്റ് ലീഡ് (49-43) ലഭിച്ചിരുന്നു. പിന്നാലെയാണ് ഗവർണർമാരുമായി ബൈഡൻ ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസിൽ അടച്ചിട്ട മുറിയിലായിരിക്കും ചർച്ചയെന്നും റിപ്പോർട്ടുകൾ വന്നത്. തെരഞ്ഞെടുപ്പിൽ ഗവർണർമാരുടെ പിന്തുണ തേടാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടർച്ചയായ യാത്രകളാണെന്നും ബൈഡൻ ന്യായീകരിച്ചിരുന്നു. 

അതേസമയം, മത്സരരം​ഗത്തു നിന്നും പിന്മാറുമെന്ന വാർത്ത നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രം​ഗത്തെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD