03:09am 18 July 2024
NEWS
താൻ ലോകത്തെ നയിക്കുന്നവൻ; ദൈവം നേരിട്ടുവന്ന് പറഞ്ഞാലേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പിന്മാറൂ എന്ന് ജോ ബൈഡൻ

07/07/2024  07:35 AM IST
nila
താൻ ലോകത്തെ നയിക്കുന്നവൻ; ദൈവം നേരിട്ടുവന്ന് പറഞ്ഞാലേ  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പിന്മാറൂ എന്ന് ജോ ബൈഡൻ

വാഷിങ്‌ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി താൻ തന്നെയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ജോ ബൈഡൻ വ്യക്തമാക്കിയത്. ലോകത്തെ നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാൻ തന്നെക്കാൾ യോഗ്യൻ മറ്റാരുമില്ലെന്നും ബൈഡൻ പറഞ്ഞു. താൻ മത്സരത്തിൽ നിന്നും പിന്മാറണമെങ്കിൽ ദൈവം നേരിട്ടു വന്ന് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

 ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് പിന്മാറും എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ബൈഡൻ തന്നെ രം​ഗത്തെത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി നടന്ന ആദ്യ ടെലിവിഷൻ സംവാദസമയത്ത് ക്ഷീണിതനും അവശനുമായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പ്രധാനനേതാക്കളാരും തന്നോട് പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD