07:42am 29 June 2024
NEWS
വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി
25/06/2024  08:05 AM IST
nila
വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി

ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ബ്രിട്ടനിലെ ജയിലിൽ നിന്നും മോചിതനായി. അമേരിക്കൻ കോടതിയിൽ കുറ്റസമ്മതം നടത്താൻ തയ്യാറായതോടെയാണ് അമേരിക്കൻ കോടതിയിൽ ഹാജരാകാനായി ജൂലിയൻ അസാൻജിനെ മോചിപ്പിച്ചത്. അഞ്ചു വർഷത്തോളമായി ബ്രിട്ടനിലെ ജയിലിലായിരുന്നു അസാൻജ്.

പസഫിക്കിലെ യുഎസ് പ്രദേശമായ നോർത്തേൺ മരിയാന ദ്വീപുകളിലെ കോടതിയിൽ സമർപ്പിച്ച രേഖ പ്രകാരം, ബ്രിട്ടനിൽ കസ്റ്റഡിയിലുള്ള അസാൻജ്, ദേശീയ പ്രതിരോധ വിവരങ്ങൾ നേടുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഗൂഢാലോചനയുടെ കുറ്റസമ്മതം നടത്തും. “ജൂലിയൻ അസാൻജ് സ്വതന്ത്രനാണ്” എന്നും രാജ്യം വിട്ടെന്നും ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച പുലർച്ചെ വിക്കിലീക്സ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ അദ്ദേഹം യുഎസ് പ്രദേശത്ത് ഹാജരാകണം.

2010 ൽ വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയൻ അസാൻജിനെതിരെ യു.എസ് സർക്കാർ കേസെടുത്തിരുന്നു. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായിരുന്നു അദ്ദേഹത്തിനു മേൽ ചുമത്തിയ കുറ്റം. യു.എസ് സേന അഫ്ഘാനിലും ഇറാഖിലും നടത്തിയ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ, സൈനിക ഓപ്പറേഷനുകളെ കുറിച്ചും അതിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങളുമായിരുന്നു വിക്കിലീക്‌സ് പുറത്തുവിട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD