09:39am 08 July 2024
NEWS
സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ
22/06/2022  07:43 PM IST
Veena
സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ
HIGHLIGHTS

കെ റെയിൽ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി

ഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ എംപി. റെയിൽവെ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കെ റെയിൽ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചെന്ന് കെ മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിന്റെ അജണ്ടയിൽ തന്നെ പദ്ധതി ഇല്ലെന്നാണ് താൻ കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. നേമം ടെർമിനലിന് സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിൽ ചില അവ്യക്തതകൾ ഉണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ തന്നെ മുൻ കൈ എടുക്കണമെന്ന് മുരളീധരൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA