10:19am 08 July 2024
NEWS
ഒന്നായി നിൽക്കുന്ന കോൺഗ്രസ്സിന് മുൻപിൽ ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക്‌ ഡൗണാകും: കെ സുധാകരൻ എം പി.
11/11/2023  07:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഒന്നായി നിൽക്കുന്ന കോൺഗ്രസ്സിന് മുൻപിൽ ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക്‌ ഡൗണാകും: കെ സുധാകരൻ എം പി.
HIGHLIGHTS

എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച 'ജില്ലാ പ്രവർത്തക കൺവൻഷൻ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊച്ചി: ഒന്നായി നിൽക്കുന്ന കോൺഗ്രസ്സിന് മുൻപിൽ മോദി - പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക്‌ ഡൗണാകുമെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എം പി പറഞ്ഞു. 
എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച 'ജില്ലാ പ്രവർത്തക കൺവൻഷൻ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ മത്സരിച്ചു കൊള്ളയടിക്കുമ്പോൾ കേവലമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഭിന്നിച്ചു നിൽക്കാതെ ഒന്നായി നിന്ന് ചെറുത്തുതോല്പ്പിക്കണം. കോൺഗ്രസ്‌ പ്രവർത്തകർ ഒന്നായി നിന്നാൽ ഈ ജനദ്രോഹികളെ അധികാരത്തിൽ നിന്നും തൂത്തെറിയാൻ നിഷ്പ്രയാസമാണ്.  ഭരണകർത്താക്കളോട് വെറുപ്പ് തോന്നുന്ന രീതിയിൽ നമ്മുടെ ജനാധിപത്യത്തെ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മോദിക്കും പിണറായിക്കും ഒഴിവാകാൻ കഴിയില്ല. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു ഈ ജനദ്രോഹികൾക്കെതിരായ വിധിയെഴുത്താക്കി മാറ്റാൻ ഓരോ കോൺഗ്രസ്‌ പ്രവർത്തകനും കഠിനമായി അദ്ധ്വാനിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. 

മൗലാന അബ്ദുൾ കലാം ആസാദിന്റെ 135ആം ജന്മദിനാചാരണത്തിന്റെ ഭാഗമായി ഛായാചിത്രത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന പ്രവർത്തക കൺവഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. പൊതുജനങ്ങളെ സമാനതകളില്ലാത്ത വിധം കൊള്ളയടിക്കുന്ന മോദി പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾക്കെതിരെയുള്ള മഹായുദ്ധമാണ് വരുന്ന തെരഞ്ഞെടുപ്പ്. അതിനുള്ള 
സേനാവിന്യാസമായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 
മുന്നൊരുക്കം. വോട്ടർപട്ടിക ആയുധമാക്കി പോരാട്ടത്തിനിറങ്ങാൻ തക്ക ആളൊരുക്കം ഓരോ കോൺഗ്രസ്‌ പ്രവർത്തകരും നടത്തണം. ഈ ജനദ്രോഹ സർക്കാരുകൾക്കെതിരെ സമരം ചെയ്‌താൽ മാത്രം പോരാ അവരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിലൂടെയാണ് യഥാർത്ഥ ജനപക്ഷ രാഷ്ട്രീയ പ്രവർത്തനം സാധ്യമാകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. 


ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷനായിരുന്ന പരിപാടിയിൽ എഐസിസി വർക്കിങ് കമ്മിറ്റി മെമ്പർ കൊടിക്കുന്നിൽ സുരേഷ്, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, എംപി മാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എംഎൽഎമാരായ കെ ബാബു, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി ജെ പൗലോസ്, വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ, എസ് അശോകൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, കെ ജയന്ത്, എം ലിജു, ജി സുബോധനൻ, കെ പി ധനപാലൻ, നേതാക്കളായ ഡോമനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, എം എ ചന്ദ്രശേഖരൻ, കെ ബി മുഹമ്മദ്‌കുട്ടി മാസ്റ്റർ, ജെയ്സൺ ജോസഫ്, ഐ കെ രാജു, ചാൾസ് ഡയസ്, ടോണി ചമ്മിണി, ടി എം സക്കീർ ഹുസൈൻ, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ഉല്ലാസ് തോമസ്, മനോജ്‌ മൂത്തേടൻ, വി കെ മിനിമോൾ, കെ എം സലിം, ലൂഡി ലൂയിസ്, കെ പി ഹരിദാസ്, കെ വി പോൾ, കെ പി ബേബി തുടങ്ങിയവർ സംസാരിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam