12:32pm 05 July 2024
NEWS
'കേരളത്തിലെ സ്ത്രീ സുരക്ഷ അവതാളത്തിലാണ്.. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി വന്നിരിക്കുകയാണ്'
15/12/2023  03:46 PM IST
web desk
'കേരളത്തിലെ സ്ത്രീ സുരക്ഷ അവതാളത്തിലാണ്.. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി വന്നിരിക്കുകയാണ്'
HIGHLIGHTS

'കേരളത്തിൽ എന്തും നടക്കും എന്നുള്ളതിന്റെ തെളിവാണ് വണ്ടിപ്പെരിയാറിൽ നാം കണ്ടത്

വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ ശിക്ഷിക്കാതെ വെറുതെ വിട്ടതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിപിഐഎം ഇടപെട്ടുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

'വണ്ടിപ്പെരിയാർ കേസ് പൊലീസിന്റെ വീഴ്ച്ച എന്ന് പറയുമ്പോൾ അത് ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ്. ഉത്തരം പറയേണ്ടത് മറ്റാരുമല്ല, പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് എന്ന് അദ്ദേഹം വിമർശിച്ചു.'

'കേരളത്തിൽ എന്തും നടക്കും എന്നുള്ളതിന്റെ തെളിവാണ് വണ്ടിപ്പെരിയാറിൽ നാം കണ്ടത്. കേരളത്തിലെ സ്ത്രീ സുരക്ഷ അവതാളത്തിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി കേരളത്തിൽ വന്നിരിക്കുകയാണ് എന്ന് സുരേന്ദ്രൻ പറയുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA