09:50am 01 July 2024
NEWS
കണയന്നൂര്‍ താലൂക്ക്: സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച ഹെഡ് ഓഫീസിന്‍റെ ഉദ്ഘാടനം 2024 ജൂണ്‍ 30
28/06/2024  03:51 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കണയന്നൂര്‍ താലൂക്ക്: സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്,  സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച ഹെഡ് ഓഫീസിന്‍റെ ഉദ്ഘാടനം 2024 ജൂണ്‍  30

 50-ാം വർഷം ആഘോഷിക്കുന്ന കണയന്നൂര്‍ താലൂക്ക്: സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, 
ക്ലിപ്തം നം. 326 ഹെഡ് ഓഫീസ് പാലാരിവട്ടം സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച ഹെഡ് ഓഫീസിന്‍റെ ഉദ്ഘാടനം 2024 ജൂണ്‍  30

കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് രൂപീകരണത്തിന്‍റെ 60 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1974-ല്‍ പ്രവര്‍ത്തനം ആരംഭിച്ച് കണയന്നൂര്‍ താലൂക്ക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് വായ്പ അടക്കമുള്ള സഹായങ്ങള്‍ നല്‍കി കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്നതിലേക്കാണ് ബാങ്ക് ലക്ഷ്യമിട്ടത്.

1989 ല്‍ പാലാരിവട്ടത്ത് ശാഖ സ്വന്തം കെട്ടിടത്തില്‍ ആരംഭിച്ചു. തുടര്‍ന്ന് മുളന്തുരുത്തിയിലും, ചേരാനല്ലൂരും, കുണ്ടന്നൂരും ഓരോ ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങി. 24,000 ത്തോളം എ ക്ലാസ് അംഗങ്ങളും, 14000 ത്തിലധികം ബി ക്ലാസ് അംഗങ്ങളും അടങ്ങുന്ന 38000 ത്തോളം പേരാണ് ബാങ്കില്‍ അംഗങ്ങള്‍ ആയിട്ടുള്ളത്.

അഞ്ചുകോടി 6 ലക്ഷം രൂപയുടെ ഓഹരി മൂലധനമാണ് ഇപ്പോഴുള്ളത്. 139 കോടി രൂപയുടെ വായ്പയും 18 കോടി രൂപയുടെ നിക്ഷേപവും ഉണ്ട് പോയ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്‍റെ ലാഭം 78.5 ലക്ഷം രൂപയാണ്. ഭൂമിയുടെ ഈടിന്മേല്‍ ബാങ്ക് കാര്‍ഷിക കാര്‍ഷികേതര മേഖലകളില്‍ ഹ്രസ്വകാല ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നു. ഒരു വ്യക്തിയ്ക്ക് പരമാവധി ഒരുകോടി രൂപയുടെ വായ്പ വരെ ലഭ്യമാണ്. കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ക്ക് പരമാവധി 11.65 ശതമാനം പലിശയാണ് ഈടാക്കുന്നത്.

2019 ലെ പ്രളയം, 2020 ലെ കോവിഡ് വ്യാപന സന്ദര്‍ഭത്തില്‍ ബാങ്കിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. അന്നുമുതല്‍ ബാങ്കിലെ ഇടപാടുകാര്‍ക്ക് കൃത്യമായി ഡിവിഡന്‍റ് നല്‍കിവരുന്നു.

സഹകരണ കാര്‍ഷിക മേഖലയില്‍ ബാങ്ക് നടത്തിയ ഇതര പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കിനുള്ള സംസ്ഥാന പുരസ്ക്കാരം പോയ 3 വര്‍ഷങ്ങളിലും ഈ ബാങ്കിന് ലഭിച്ചു. സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച ഹെഡ് ഓഫീസിന്‍റെ ഉദ്ഘാടനം 2024 ജൂണ്‍ മാസം 30-ാം തീയതി മുന്‍ ജി.സി.ഡി.എ. ചെയര്‍മാന്‍ ശ്രീ. സി.എന്‍. മോഹനന്‍ നിര്‍വ്വഹിക്കുന്നു. ബാങ്ക് പ്രസിഡന്‍റ് ശ്രീ. എം.പി.ഉദയന്‍ അധ്യക്ഷത വഹിക്കുന്നു. യോഗത്തില്‍ കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ സ്മരണിക പ്രകാശനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്‍റ് എ.പി. ഉദയന്‍  വൈസ് പ്രസിഡന്‍റ് എന്‍.എന്‍. സോമരാജന്‍, സെക്രട്ടറി സന്ധ്യാ ആര്‍. മേനോന്‍, അസിസ്റ്റന്‍റ് സെക്രട്ടറി സിജു പി.എസ്. ബോര്‍ഡ്അംഗങ്ങള്‍ എന്‍.യു. ജോണ്‍കുട്ടി, സുല്‍ഫി പി.ഇസ്സഡ്, സഞ്ജീവ്.കെ, ബീനാ മുകന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam