09:38am 01 July 2024
NEWS
ഏകദിന, ട്വന്‍റി 20 നായകസ്ഥാനം ഒഴിഞ്ഞ് കെയ്‌ന്‍ വില്യംസൺ

19/06/2024  08:05 AM IST
nila
ഏകദിന, ട്വന്‍റി 20 നായകസ്ഥാനം ഒഴിഞ്ഞ് കെയ്‌ന്‍ വില്യംസൺ

വെല്ലിംഗ്‌ടൺ: ന്യൂസിലൻഡ് ക്രിക്കറ്റിനെ ഞെട്ടിച്ച് സ്ഥാനമൊഴിയൽ പ്രഖ്യാപിച്ച് ക്യാപ്റ്റൻ കെയ്‌ൻ വില്യംസൺ. ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് 2024ൽ സൂപ്പർ 8 കാണാതെ പുറത്തായതിന് പിന്നാലെയാണ്  ന്യൂസിലൻഡിൻറെ ഏകദിന, ട്വൻറി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് വില്യംസൺ പ്രഖ്യാപിച്ചത്. 2024-25 സീസണിലേക്കുള്ള പുതിയ കരാർ ഒപ്പിടാൻ വിസമ്മതിച്ച കെയ്‌ൻ വില്യംസൺ, ഏത് സമയത്തും കിവീസ് കുപ്പായത്തിൽ കളിക്കാൻ ഒരുക്കമാണെന്നും വ്യക്തമാക്കി. 

 'ടീമിനെ മുന്നോട്ടുനയിക്കുന്നതിൽ സഹായിക്കുന്നത് എനിക്ക് വളരെ ഇഷ്‌ടമുള്ള കാര്യമാണ്. അത് തുടരും. എന്നാൽ ന്യൂസിലൻഡ് വേനൽക്കാലത്ത് വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നോക്കിക്കാണുന്നു. കിവികൾക്കായി കളിക്കുന്നത് അമൂല്യമായി കാണുന്നു. ക്രിക്കറ്റിന് പുറത്തുള്ള എൻറെ ജീവിതം മാറിയിട്ടുണ്ട്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു' - വില്യംസൺ പറഞ്ഞു.

മുപ്പത്തിമൂന്നുകാരനായ കെയ്‌ൻ വില്യംസൺ ന്യൂസിലൻഡിൻറെ എക്കാലത്തെയും മികച്ച ബാറ്ററാണ്. കരാറിലുള്ള താരങ്ങളെയാണ് ടീമിലേക്ക് പ്രധാനമായി പരിഗണിക്കുകയെങ്കിലം ന്യൂസിലൻഡിൻറെ എക്കാലത്തെയും മികച്ച ബാറ്ററായ കെയ്‌ൻ വില്യംസണിന് ഇളവ് നൽകുമെന്ന് ബോർഡ് സിഇഒ സ്കോട്ട് വീനിങ്ക് വ്യക്തമാക്കി. ഇതോടെ വില്യംസൺ ആഗ്രഹിക്കുന്ന സമയത്ത് താരമായി ടീമിലേക്ക് മടങ്ങിവരാം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS