12:06pm 08 July 2024
NEWS
കാറിടിച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ നടൻ നാഗഭൂഷണ അറസ്റ്റിൽ
01/10/2023  04:33 PM IST
web desk
കാറിടിച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ നടൻ നാഗഭൂഷണ അറസ്റ്റിൽ
HIGHLIGHTS

അമിതവേഗത്തിലാണ് കാർ എത്തിയതെന്ന് ദൃക്‌സാക്ഷികളുടെ മൊഴി

ബംഗളൂരു: അമിതവേഗത്തിലെത്തിയ കാറിടിച്ച് സ്ത്രീയെ മരണപ്പെട്ട സംഭവത്തിൽ കന്നട നടൻ അറസ്റ്റിൽ. നടൻ നാഗഭൂഷണ എൻ എസ് ആണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന 58കാരനായ ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയായിരുന്നു സംഭവം. വസന്തപുര മെയിൻ റോഡിലായിരുന്നു അപകടം ഉണ്ടായത്.

 

48 കാരിയായ പ്രേമ എസ് ആണ് കൊല്ലപ്പെട്ടത്. പ്രേമയും ഭർത്താവ് കൃഷ്‌ണ ബിയും ഫുട്‌പാത്തിലൂടെ നടക്കുന്നതിനിടെ ഉത്തരഹള്ളിയിൽ നിന്ന് കൊനാനകുന്തെ ക്രോസിലേയ്ക്ക് വരികയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിലും ഇടിച്ചതിനുശേഷമാണ് കാർ നിന്നത്. അമിതവേഗത്തിലാണ് കാർ എത്തിയതെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും പ്രേമ മരിക്കുകയായിരുന്നു. കൃഷ്‌ണ ചികിത്സയിൽ തുടരുകയാണ്.


മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. ലഹരി പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.  സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കാർ പിടിച്ചെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL