08:35am 03 July 2024
NEWS
കേരളത്തിൽ കോവിഡ് കേസുകളിൽ വർധന; അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കി കർണാടക
23/12/2023  09:25 AM IST
web desk
കേരളത്തിൽ കോവിഡ് കേസുകളിൽ വർധന; അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കി കർണാടക
HIGHLIGHTS

ആശങ്ക ഒഴിയുന്നത് വരെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ഉണ്ടായിരിക്കുമെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു

കേരളത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള-കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കർണാടക ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. ആശങ്ക ഒഴിയുന്നത് വരെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ഉണ്ടായിരിക്കുമെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

24 മണിക്കൂറും പരിശോധന ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കുന്നതാണ്. കർണാടകയിൽ വരും ദിവസങ്ങളിൽ കോവിഡ് ടെസ്റ്റിന്റെ എണ്ണം കൂട്ടും. 

അതേസമയം, എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ജനുവരി പകുതിയോടെ കോവിഡ് കേസുകൾ ഇനിയും കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്കൂളുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കർണാടക സർക്കാറിന്റെ തീരുമാനം.

അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ് ധരിക്കാനും, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹിക അകലം പാലിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുഴുവൻ സ്കൂളുകളിലും സാനിറ്റൈസേഷൻ സംവിധാനം ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL