11:39am 05 July 2024
NEWS
കോവിഡ് മുൻകരുതൽ: കേരളാതിർത്തിയിൽ പരിശോധന ആരംഭിച്ച് കർണാടകം
19/12/2023  11:33 AM IST
വിഷ്ണുമംഗലം കുമാർ
കോവിഡ് മുൻകരുതൽ: കേരളാതിർത്തിയിൽ പരിശോധന ആരംഭിച്ച് കർണാടകം
HIGHLIGHTS

താപനില പരിശോധിച്ചാണ് മാക്കൂട്ടം, കുട്ട, കരിഗെ ചെക്ക് പോസ്റ്റുകളിലൂടെ ആളുകളെ കടത്തിവിടുന്നത്

കോവിഡ് വൈറസിന്റെ പുതിയ ഉപവകഭേദമായ JN 1    സാന്നിധ്യം കേരളത്തിലും കണ്ടെത്തിയതോടെ കർണാടക ആരോഗ്യ വകുപ്പ് അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന തുടങ്ങി. താപനില പരിശോധിച്ചാണ് മാക്കൂട്ടം, കുട്ട, കരിഗെ ചെക്ക് പോസ്റ്റുകളിലൂടെ ആളുകളെ കടത്തിവിടുന്നത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കുടകിൽ പര്യടനം നടത്തുന്ന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് ചെക്ക് പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ പരിശോധനക്ക് നിയോഗിച്ചത്. സംസ്ഥാനത്ത് അറുപതു വയസുകഴിഞ്ഞവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ മുൻ കരുതൽ നടപടികൾ. കോവിഡ് വ്യാപനം തടയുന്നതിനു കർശനമായ മുൻ കരുതലെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യു എസ് എ, ചൈന, സിംഗപൂർ എന്നിവിടങ്ങളിൽ JN 1ഉൾപ്പെടെയുള്ള കോവിഡ് വൈറസ് വ്യാപകമായതിനെതുടർന്നാണ് കേന്ദ്ര നടപടി. തമിഴ്നാട്ടിലെ  തിരുച്ചിറപ്പള്ളി സ്വദേശിയ്ക്ക് സിംഗപൂരിൽ JN 1 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ മാസം എട്ടിനാണ് കേരളത്തിൽ എഴുപത്തി യൊൻപതുകാരിയിൽ  JN 1സാന്നിധ്യം കണ്ടെത്തിയത്. നൊടിയിടയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. എന്നാൽ ആശുപത്രിവാസം ആവശ്യമാകുന്നത്ര ആപൽക്കരമല്ല JN 1 വകഭേദം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹൃദ്രോഗം, ശ്വാസതടസം, ചുമ, ജലദോഷം തുടങ്ങിയവയുള്ളവ മുതിർന്നവർ പൊതുസ്ഥലത്ത് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കർണാടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനിടയിൽ പ്രശ്‌നം ചർച്ചചെയ്യാൻ കേന്ദ്ര    ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Photo Courtesy - google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL