12:09pm 08 July 2024
NEWS
​ഗുജറാത്തിൽ ബിജെപിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്രിവാൾ
06/11/2022  04:37 PM IST
nila
​ഗുജറാത്തിൽ ബിജെപിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്രിവാൾ
HIGHLIGHTS

ഇരട്ട എൻജിൻ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ മോർബി പാലം വീണ്ടും തകരുമെന്നും ഒരു പുതിയ എഞ്ചിൻ സർക്കാർ വന്നാൽ ​ഗംഭീരമായ മറ്റൊരു പാലം നിർമ്മിക്കുമെന്നും കെജ്രിവാൾ പറഞ്ഞു

രാജ്കോട്ട്: ​ഗുജറാത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ മോർബി പാലം വീണ്ടും തകരുമെന്നും ഒരു പുതിയ എഞ്ചിൻ സർക്കാർ വന്നാൽ ​ഗംഭീരമായ മറ്റൊരു പാലം നിർമ്മിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. രാജ്‌കോട്ടിൽ നടന്ന  റോഡ് ഷോയ്ക്കിടെയാണ് കെജ്രിവാളിന്റെ പരാമർശം.

മോർബി തൂക്കുപാല ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 55 പേരും കുട്ടികളാണെന്നും എന്നിട്ടും കമ്പനിയുടെയും കമ്പനിയുടെ ഉടമയുടെയും പേര് എഫ്ഐആറിൽ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കെജ്രിവാൾ ചോദിച്ചു. കരാറുകാരുമായി എന്തെങ്കിലും ബന്ധമുണ്ടായതിനാലാണ് അവർ രക്ഷിക്കപ്പെടുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.

ഹിമാചലിലും ഗുജറാത്തിലും അടക്കം എല്ലാ സംസ്ഥാനങ്ങളിലും ഇരട്ട എൻജിൻ സർക്കാരിന്റെ പേരിലാണ് ബിജെപി വോട്ടുനേടുന്നത്. മറുവശത്ത്, ആം ആദ്മി പാർട്ടി ബിജെപിയുടെ അതേ ഇരട്ട എഞ്ചിൻ മോഡലിനെ ആക്രമിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL