11:58am 05 July 2024
NEWS
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണം; ഗവർണർക്കെതിരെ കേരളം വീണ്ടും ഹർജി നൽകി
29/12/2023  09:24 AM IST
web desk
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണം; ഗവർണർക്കെതിരെ കേരളം വീണ്ടും ഹർജി നൽകി
HIGHLIGHTS

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നതാണ് ആവശ്യം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും ഹര്‍ജി നല്‍കി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്.

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നതാണ് ആവശ്യം. കേരളം നേരത്തെ ആവശ്യം ഉന്നയിച്ചപ്പോള്‍ ഹര്‍ജി പുതുക്കി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, ബില്ലുകളിൽ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതിനെ ചൊല്ലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ മാസമായിരുന്നു കേരളം ഹർജി നൽകിയത്. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ രീതി ന്യായീകരിക്കാന്‍ കഴിയില്ലന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL