07:22am 29 June 2024
NEWS
കേരളാ ബാങ്കിനെ തരംതാഴ്ത്തി റിസർവ് ബാങ്ക്

25/06/2024  03:35 PM IST
nila
കേരളാ ബാങ്കിനെ തരംതാഴ്ത്തി റിസർവ് ബാങ്ക്

തിരുവനന്തപുരം: കേരളാ ബാങ്കിനെ തരംതാഴ്ത്തി റിസർവ് ബാങ്ക്. സി ക്ലാസ് പട്ടികയിലേക്കാണ് കേരള ബാങ്കിനെ തരംതാഴ്ത്തിയിരിക്കുന്നത്. ഇതോടെ വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണങ്ങൾ കേരള ബാങ്കിന് നേരിടും.നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തിയതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് റിസര്‍വ് ബാങ്ക് കത്തയച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA