08:27am 03 July 2024
NEWS
കേരളത്തിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം
26/12/2023  10:32 AM IST
web desk
കേരളത്തിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം
HIGHLIGHTS

കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് 3 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു

കോവിഡ് കേസുകളിൽ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് 3 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

അതേസമയം, കർണാടകയിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ മാത്രം 92 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. കൂടാതെ തമിഴ്നാട്ടിൽ 4 പേർക്ക് JN. 1 സ്ഥിരീകരിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് JN .1 കണ്ടെത്തിയത്. ഇതിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ 56 പേരുടെ സാമ്പിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ ആകെ 139 രോഗികളാണ് ഇപ്പോൾ ഉള്ളത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA