12:31pm 08 July 2024
NEWS
എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
14/10/2023  02:05 PM IST
web desk
എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
HIGHLIGHTS

വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.

എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ 5 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.


ട്രക്ക് ഡ്രൈവർമാർ വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ 11 മാസമായി അനുകൂല നടപടികൾക്കായി കാത്തിരിക്കുകയായിരുന്നു ഡ്രൈവർമാർ. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടക്കുകയും എന്നാൽ ഈ ചർച്ചകളിലും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ പണിമുടക്കാനൊരുങ്ങുന്നത്.

തൊഴിലാളികള്‍ ഇന്ന് 2 മണിവരെ  പ്രതീകാത്മക സമരം നടത്തുന്നുണ്ട്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലാകും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA