07:37am 03 July 2024
NEWS
'പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവ്'; നാളെ രാത്രി മുതൽ ജനുവരി 1 പുലർച്ചെ വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം
30/12/2023  01:01 PM IST
web desk
'പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവ്'; നാളെ രാത്രി മുതൽ ജനുവരി 1 പുലർച്ചെ വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം
HIGHLIGHTS

സർക്കാർ നടപടി എടുക്കാത്ത പക്ഷം മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂകയുള്ളു എന്ന് അറിയിച്ചു

പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സൂചനാ സമരം പ്രഖ്യാപിച്ചു ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ്. നാളെ രാത്രി 8 മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ 6 വരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സർക്കാർ നടപടി എടുക്കാത്ത പക്ഷം മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂകയുള്ളു എന്ന് അറിയിച്ചു.

പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. 

പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നും നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാനെത്തുന്നവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് സംഘടന പറയുന്നു. 

ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നു അതേസമയം, കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA