07:25am 03 July 2024
NEWS
വിയറ്റ്‌നാമില്‍നിന്നും കേരളത്തിലേക്ക് ചക്ക ഇറക്കുമതി ചെയ്യും

15/05/2024  11:05 AM IST
nila
വിയറ്റ്‌നാമില്‍നിന്നും കേരളത്തിലേക്ക് ചക്ക ഇറക്കുമതി ചെയ്യും

സംസ്ഥാനത്ത് ഉദ്പാദനം കുറഞ്ഞതോടെ വിയറ്റ്നാമിൽ നിന്നും ചക്ക ഇറക്കുമതി ചെയ്യാൻ കേരളം. ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകൾ പൂട്ടാതിരിക്കാനാണ് ഇറക്കുമതിയെന്ന് ചക്കക്കൂട്ടം സംഘടന വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമാണ് സംസ്ഥാനത്ത് ഇക്കുറി ചക്ക ഉദ്പാദനം കുറഞ്ഞത്. 

150ലധികം മൂല്യവർധിത ഉത്പന്നങ്ങളാണ് കേരളത്തിലെ സംസ്‌കരണ യൂണിറ്റുകളിൽ നിന്നും തയ്യാറാക്കുന്നത്. സംസ്ഥാനത്ത് വിളയുന്ന ചക്കകളിൽ നിന്നായിരുന്നു മുൻകാലങ്ങളിൽ ഇവ തയ്യാറാക്കിയിരുന്നതെങ്കിൽ ഇക്കുറി സാ​ഹചര്യം വ്യത്യസ്തമാണ്. കേരളത്തിലെ ചക്ക ഇത്തവണ മുൻവർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെയായി. മൊത്തവിലയിൽ കിലോക്ക് അഞ്ചു രൂപമുതൽ ലഭിച്ചിരുന്ന ചക്കയ്ക്ക് വില 20 രൂപയോളം കൂടി. മേയ് പകുതിയായിട്ടും മിക്കസ്ഥലങ്ങളിലും ചക്ക മൂപ്പെത്തിത്തുടങ്ങിയിട്ടേയുള്ളൂ. 

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA