12:23pm 05 July 2024
NEWS
മൽക്കാ റൂഹി ചികിത്സ ആവശ്യാർഥം കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു
01/07/2024  07:44 PM IST
മൽക്കാ റൂഹി ചികിത്സ ആവശ്യാർഥം കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി  ബിരിയാണി  ചലഞ്ച് സംഘടിപ്പിക്കുന്നു

എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ നാല് മാസം പ്രായമായ മൽക്കാ റൂഹി എന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഖത്തർ പ്രവാസി സമൂഹം പൊതുസമൂഹവും ഖത്തർ ചാരിറ്റിയുടെ അനുമതിയോടെ നടത്തുന്ന ചികിത്സാ ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി . കെഎംസിസി ജൂലൈ 12 ന് വെള്ളിയാഴ്ച ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു ചലഞ്ച് വിജയിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന നേതാക്കൾ ജില്ലാ ഭാരവാഹികളുടെ യോഗം ചേരുകയും അടുത്ത ദിവസങ്ങളിലായി സംസ്ഥാന കൗൺസിലർമാർ മണ്ഡലം ഭാരവാഹികൾ പഞ്ചായത്ത് പ്രധാന ഭാരവാഹികളെ ഉൾപ്പെടുത്തി വർക്ക് ഫോഴ്‌സ് രൂപീകരിക്കാനും വിവിധ തലങ്ങളിൽ ചലഞ്ച് വിജയിപ്പിക്കുന്നതിന് വേണ്ടി വർക്ക് ഫോഴ്‌സ് ഫോം ചെയ്തു . എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാർ അടങ്ങിയതാണ് വർക്ക് ഫോഴ്‌സ് . ഈ പ്രവർത്തനങ്ങളെ പിന്തുണക്കാനും ഓർഡറുകൾ കണ്ടത്താനും കൂടുതൽ ഫണ്ട് കണ്ടെത്താൻ പൊതുസമൂഹത്തിന്റെ പിന്തുണ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു . യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു ഉപദേശക സമിതി ഭാരവാഹികളായ ഷാഫി ഹാജി , അബ്ദു നാസർ നാച്ചി , സംസ്ഥാന ഭാരവാഹികൾ ജില്ലാ ഭാരവാഹികൾ സംസ്ഥാന വിങ് ഭാരവാഹികൾ സംബന്ധിച്ചു . ജനറൽ സെക്രെട്ടറി സലിം നാലകത്ത് സ്വാഗതവും ട്രഷറർ പിഎസ് എം ഹുസ്സൈൻ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF