07:18am 29 June 2024
NEWS
കൊല്ലത്ത് സ്ത്രീകളുടെ പാർക്ക് കാടുകയറി നശിക്കുന്നു

25/06/2024  03:04 PM IST
nila
കൊല്ലത്ത് സ്ത്രീകളുടെ പാർക്ക് കാടുകയറി നശിക്കുന്നു

കൊല്ലം: കൊല്ലത്ത് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സ്ത്രീകളുടെ പാർക്ക് പരിപാലിക്കാതെ നശിക്കുന്നു. ആശ്രാമം മൈതാനത്തിന് മുൻപിലായി 2019ൽ നിർമ്മിച്ച സ്ത്രീകളുടെ പാർക്ക് ഇപ്പോൾ കാടുമൂടിയ നിലയിലാണ്. ഇഴജന്തുക്കളുടെ വി​ഹാര കേന്ദ്രമായി ഇവിടം മാറി. പാർക്കിൽ സ്ഥാപിച്ച ഇരിപ്പിടങ്ങളും നടപ്പാതയും ഉപയോഗ ശൂന്യമാണ്. പാർക്ക് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ മുടക്കി കൊല്ലം കോർപ്പറേഷൻ നിർമ്മിച്ച പാർക്കിൽ ഇന്ന് ആളനക്കമില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ പൊതുജനം ഇവിടേക്ക് എത്തുന്നില്ല. പരിപാലിക്കാൻ ആളില്ലാത്തതിനാൽ പാർക്ക് കാട് കയറി നശിക്കുകയാണ്. ഫണ്ട് തട്ടാനുള്ള വികസനമെന്നാണ് പ്രതിപക്ഷത്തിൻറെ വിമർശനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam