08:00am 08 July 2024
NEWS
യുവതി ജീവനൊടുക്കിയത് അയൽവാസികളുടെ ഭീഷണിയെ തുടർന്നെന്ന് പരാതി
24/06/2024  02:40 PM IST
nila
യുവതി ജീവനൊടുക്കിയത് അയൽവാസികളുടെ ഭീഷണിയെ തുടർന്നെന്ന് പരാതി

കോഴിക്കോട്: യുവതി ജീവനൊടുക്കിയത് അയൽവാസികളുടെ ഭീഷണിയെ തുടർന്നെന്ന് പരാതി. ഉള്ളിേയരി പാലോറ കാവോട്ട് ഷൈജി (42)യുടെ മരണത്തിലാണ് യുവതിയുടെ മകൾ അയൽവാസികൾക്കെതിരെ പരാതി നൽകിയത്.  ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് ഷൈജിയുടെ മകൾ അത്തോളി പൊലീസിൽ പരാതി നൽകിയത്. 

ഈ മാസം 19ന് പുലർച്ചെയാണ് വീട്ടുമുറ്റത്തെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ഷൈജിയെ കണ്ടെത്തിയത്. ഷൈജി ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാവിലെ രണ്ടു പേർ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഷൈജിയുടെ വ്യാജ ഫോട്ടോകൾ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. 

മരിച്ച ഷൈജിയുടെ രണ്ടു കുട്ടികളും വിദ്യാർഥികളാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മകൾ നാലു പേർക്കെതിരെ പരാതി നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode