01:46pm 05 July 2024
NEWS
"കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രി പിണറായി വിജയന് കൊലയാളിയുടെ മനസ്സ്"
24/12/2023  03:54 PM IST
web desk
HIGHLIGHTS

അടുത്ത വർഷം 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്ത്. കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും അദ്ദേഹം വിമർശിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്നും സുധാകരൻ ചോദിച്ചു.


അടുത്ത വർഷം 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോൺഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും നവകേരള സദസിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


'കരിങ്കൊടി കാണിക്കാൻ പോലും കേരളത്തിൽ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ച ഉണ്ടോ? ഡി ജി പി കസേരയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളാണ് ഇപ്പോൾ ആ കസേരയിലുളളത്. നിലവിൽ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിംഗ് ഡി ജി പിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സി പി എം ഗുണ്ടകളെയാണ് നവകേരള സദസിന് അകമ്പടി കൊണ്ട് പോയത്' സുധാകരൻ പരിഹസിച്ചു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





KERALA