10:59am 08 July 2024
NEWS
ലോകസഭ തെരഞ്ഞെടുപ്പിനായി കോൺഗ്രസ്‌ സജ്ജമായി; ഡിസിസി എക്സിക്യൂട്ടീവ് യോഗം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു
11/11/2023  07:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലോകസഭ തെരഞ്ഞെടുപ്പിനായി കോൺഗ്രസ്‌ സജ്ജമായി; ഡിസിസി എക്സിക്യൂട്ടീവ് യോഗം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
HIGHLIGHTS

എം പിമാർ, എംഎൽഎമാർ, കെപിസിസി - ഡിസിസി  ഭാരവാഹികൾ, ബ്ലോക്ക്‌ പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ 
ലോക്സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്തു

കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. എം പിമാർ, എംഎൽഎമാർ, കെപിസിസി - ഡിസിസി  ഭാരവാഹികൾ, ബ്ലോക്ക്‌ പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ 
ലോക്സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്തു. കോൺഗ്രസ്സിന്റെ മണ്ഡലം ബ്ലോക്ക്‌ പുനസംഘടന നവംബർ 20ന് മുൻപായി പൂർത്തിയാക്കും. പുനസംഘടന പൂർത്തിയാകാത്ത ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടനയും 20നകം തന്നെ പൂർത്തീകരിക്കും. അതോടെ  ലോക്സഭാ തെരെഞ്ഞെടുപ്പ് നേരിടാൻ തക്ക ശേഷിയുള്ള പുതുനേതൃത്വം താഴെതട്ട് മുതൽ സജ്ജമാകും.

തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിജയിച്ച ടീമിന്റെ മേൽനോട്ടത്തിലാണ് ജില്ലയിൽ ലോക്സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതും തിരുത്തൽ വരുത്തുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.  അതുമായി ബന്ധപ്പെട്ടുള്ള   ആക്ഷേപങ്ങളിൽ കൃത്യമായി നടപടി സ്വീകരിക്കുന്നതിൽ  ബിഎൽഒ മാരുടെ ഭാഗത്തുനിന്ന് വലിയ കാലതാമസം ഉണ്ടാകുന്ന  കാര്യവും യോഗത്തിൽ വിലയിരുത്തി. എൽഡിഎഫ് അനുകൂല സർവീസ് സംഘടന പ്രവർത്തകരായിട്ടുള്ള  സർക്കാർ ഉദ്യോഗസ്ഥരുടെ  രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായാണ് വോട്ടർപട്ടികയിൽ യഥാസമയം  തിരുത്തലുകൾ നടത്താൻ ശ്രമിക്കാത്തത്. 

ഇതിനെതിരെ പ്രദേശത്തെ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന് പരാതികൾ നൽകുമെന്നും നേതാക്കൾ അറിയിച്ചു. ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷനായിരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപി മാരായ  ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി ജെ പൗലോസ്, വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ, എസ് അശോകൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, കെ ജയന്ത്, നേതാക്കളായ കെ പി ധനപാലൻ, ഡോമനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, അജയ് തറയിൽ, എം എ ചന്ദ്രശേഖരൻ, കെ ബി മുഹമ്മദ്‌കുട്ടി മാസ്റ്റർ, ജെയ്സൺ ജോസഫ്, ഐ കെ രാജു, ചാൾസ് ഡയസ്, ടോണി ചമ്മിണി, ടി എം സക്കീർ ഹുസൈൻ, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ഉല്ലാസ് തോമസ്, മനോജ്‌ മൂത്തേടൻ, വി കെ മിനിമോൾ, കെ എം സലിം, ലൂഡി ലൂയിസ്, കെ പി ഹരിദാസ്, പോളച്ചൻ മാണിയംകോട്, കെ കെ ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam