06:14am 08 July 2024
NEWS
കോൺഗ്രസിലെ ‘കൂടോത്രം’ ഫലിക്കുമോ
എന്നാലും അതാരാകാം ചെയ്തത് ?

05/07/2024  09:10 AM IST
News Desk
ഇത് ചെയ്തവന്റെ തല പിളര്‍ന്ന് രക്തംവാര്‍ന്ന് മരിക്കട്ടെ ...
HIGHLIGHTS

എന്നാൽ ഇതൊക്കെ ആരാണ് ചെയ്തത് എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കെ.പി.സി.സി. പ്രസിഡന്റ് പദവി മോഹിക്കുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന അഭ്യൂഹം ശക്തമാണ്

തിരുവനന്തപുരം : കെ.പി.സി.സി. പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന്റെ വീട്ടിൽ നിന്നും ‘കൂടോത്ര’ സംഗതികൾ കണ്ടെടുത്തതോടെ ആ ചോദ്യം സജീവമാവുകയാണ്. എന്നാലും ആരാകും ഇത് ചെയ്തത്? പാര്‍ട്ടിക്ക് വെളിയിൽ നിന്നും ആരെങ്കിലുമായിരിക്കും എന്ന് ഒരുവിഭാഗം പറയുമ്പോൾ അത് പാര്‍ട്ടിക്കകത്ത് നിന്നുതന്നെയാണ് വന്നത് എന്ന് വാദിക്കുന്നവരുമുണ്ട്. രണ്ടാമത്തെ വാദത്തിനാണ് പ്രസക്തി ഏറുന്നത്. കാരണം ‘കൂടോത്ര’ ഭീഷണി നേരിട്ട ആദ്യ കെ.പി.സി.സി. പ്രസിഡന്റല്ല സുധാകരൻ. മുൻ പ്രസിഡന്റ് വി.എം. സുധീരന്റെ വീട്ടിൽ നിന്നും പല സൈസിലുള്ള കൂടോത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട് എന്നതാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. ബോൺവിറ്റ കുപ്പിയിലും വാഴത്തണ്ടിലും വെള്ളാരംകല്ലിന്റെ രൂപത്തിലുമൊക്കെ പലതരം കൂടോത്രങ്ങൾ അദ്ദേഹത്തിന്റെ വസതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ടത്രേ.

          എന്നാൽ ഇതൊക്കെ ആരാണ് ചെയ്തത് എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കെ.പി.സി.സി. പ്രസിഡന്റ് പദവി മോഹിക്കുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന അഭ്യൂഹം ശക്തമാണ്. അത് ശരിയാണെങ്കിൽപ്പോലും അങ്ങിനൊരു നേതാവ് നേരിട്ടൊരിക്കലും ഇത് ചെയ്യില്ല. അങ്ങിനെങ്കിൽ മറ്റാരെയോ ഉപയോഗിച്ചിട്ടുണ്ടാകാം. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാണ്. സുധാകരന്റെ ഡെൽഹിയിലെ വസതിയിൽ നിന്നും ഇത്തരം ‘കൂടോത്ര’ സംഗതികൾ കണ്ടെടുത്തിട്ടുണ്ട് എന്നും സൂചനകൾ ലഭിക്കുന്നുണ്ട്. അങ്ങിനെങ്കിൽ കൂടോത്രവീരന് ഇവിടെ മാത്രമല്ല അങ്ങ് ഡെൽഹിയിലുമുണ്ട് പിടി എന്ന് അനുമാനിക്കേണ്ടി വരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA