10:14am 08 July 2024
NEWS
സിൽവർ ലൈൻ: ഭൂമി ഏറ്റെടുക്കൽ പ്രാഥമിക നടപടികൾക്ക് കേന്ദ്ര അനുമതി, പദ്ധതിയുമായി സർക്കാർ മുന്നോട്ട്
24/06/2022  10:26 AM IST
Veena
 സിൽവർ ലൈൻ: ഭൂമി ഏറ്റെടുക്കൽ പ്രാഥമിക നടപടികൾക്ക് കേന്ദ്ര അനുമതി, പദ്ധതിയുമായി സർക്കാർ മുന്നോട്ട്
HIGHLIGHTS

50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ലെന്ന് കെ റെയിൽ എം ഡി

കൊച്ചി; 50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ലെന്ന് കെ റെയിൽ എം ഡി. പദ്ധതിക്കായി എടുക്കുന്ന വായ്‌പ്പയും പലിശയും തിരിച്ചടയ്‌ക്കേണ്ടത് കെ റെയിലാണ്. പണം നൽകാൻ കെ റെയിലിന് കഴിഞ്ഞില്ലെങ്കിൽ സർക്കാർ ബാധ്യത ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.

സിൽവർ ലൈൻ  പദ്ധതി മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എം ഡി. അതിരടയാള കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു. കല്ലുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ റെയിൽ. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികൾക്ക് കേന്ദ്ര അനുമതിയുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണി മുതൽ ആരംഭിച്ച ഓൺലൈൻ സംവാദത്തിൽ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായി എത്തുന്ന സംശയങ്ങൾക്കാണ് കെ റെയിൽ മറുപടി നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA