10:58am 08 July 2024
NEWS
രണ്ടരക്കോടി രൂപയുടെ കുടിശ്ശിക; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
17/09/2022  12:56 PM IST
Veena Raj
 രണ്ടരക്കോടി രൂപയുടെ കുടിശ്ശിക; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
HIGHLIGHTS

ഈ മാസം 28ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ്.

തിരുവനന്തപുരം:  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി. ഈ മാസം 28ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ്.

 ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാവും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram