09:21am 08 July 2024
NEWS
കെഎസ്ആർടിസി ജീവനക്കാരൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്കൊപ്പം ഒളിച്ചോ‌ടി; അറസ്റ്റ്
05/01/2023  07:01 PM IST
nila
കെഎസ്ആർടിസി ജീവനക്കാരൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്കൊപ്പം ഒളിച്ചോ‌ടി; അറസ്റ്റ്
HIGHLIGHTS

കെഎസ്ആർടിസി  പാറശ്ശാല ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറാണ് അറസ്റ്റിലായ പ്രകാശൻ. 

തിരുവനന്തപുരം: ഫേസ്ബുക്കിൽ പരിചയപ്പെട്ട പതിനാലുകാരിയെ വീട്ടിൽ നിന്നും നിർബന്ധിച്ച് വിളിച്ചിറക്കിക്കൊണ്ടുപോയി 55കാരനായ കെഎസ്ആർടിസി ജീവനക്കാരൻ. വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കെഎസ്ആർടിസി  പാറശ്ശാല ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറാണ് അറസ്റ്റിലായ പ്രകാശൻ. 

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ അയിരൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 3ന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാമ് ഇയാൾ പെൺകുട്ടിയുമായി എറണാകുളത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. പ്രതിയുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

പെൺകുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങൾ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയുമായി ഇയാൾ ട്രെയിൻ മാർഗം എറണാകുളത്തു എത്തുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA