08:21am 08 July 2024
NEWS
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം തിരികെ കാക്കിയിലേക്ക്
20/11/2023  04:12 PM IST
web desk
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം തിരികെ കാക്കിയിലേക്ക്
HIGHLIGHTS

ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്‌സ്റ്റൈൽ കോർപറേഷൻ കൈമാറിയിട്ടുണ്ട്. മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്കും മാറും

കെഎസ്ആർടിസിയിലെ യൂണിഫോം പഴയതു പോലെ കാക്കിയിലേക്ക് തിരികെ വരുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി. 2015ലാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്.

കണ്ടക്ടർ/ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്‌സും കാക്കി ഹാവ് കൈ ഷർട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓഫർകോട്ടും. ഒപ്പം യൂണിഫോമുകളിൽ നെയിംബോർഡും ഉണ്ടാകും.

പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്‌സ്റ്റൈൽ കോർപറേഷൻ കൈമാറിയിട്ടുണ്ട്. മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്കും മാറും.

യൂണിഫോം തിരിച്ച് കാക്കി നിരമാക്കക്കണമെന്ന് തൊഴിലാളി യൂണിയൻ വളരെ നാളുകളായി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് യൂണിഫോം തിരിച്ച് കാക്കിയാക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ് ഇപ്പോഴാണ് ആയത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA