08:28am 08 July 2024
NEWS
കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ​ഗിരീഷിനെ കുറ്റവിമുക്തനാക്കി; പത്തുവർഷത്തെ ജയിൽവാസത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം
04/07/2024  06:27 AM IST
nila
കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ​ഗിരീഷിനെ കുറ്റവിമുക്തനാക്കി; പത്തുവർഷത്തെ ജയിൽവാസത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം

കൊച്ചി: കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ​ഗിരീഷിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതിയുടെ വിധി. പത്തുവർഷത്തെ ജയിൽവാസത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ​ഗിരീഷ് കുമാറിനെതിരെ യാതൊരു തെളിവുകളും ​ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ​ഗിരീഷിനെ കുറ്റവിമുക്തനാക്കിയത്.  

2013ലാണ് മോഷണ ശ്രമത്തിനിടെ കുണ്ടറ സ്വദേശിനിയായ ആലീസ് വർഗീസ് കൊല്ലപ്പെടുന്നത്. ഈ കേസിൽ വിചാരണക്കോടതിയാണ് ​ഗിരീഷിന് വധശിക്ഷ വിധിച്ചത്. എന്നാൽ, വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പത്തുവർഷത്തിലധികമാണ് ഗിരീഷ് കുമാർ ജയിലിൽ കഴിഞ്ഞത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam