02:19pm 05 July 2024
NEWS
അന്തരിച്ച നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന്
10/11/2023  08:45 AM IST
Sunny Lukose cherukara
അന്തരിച്ച നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന്
HIGHLIGHTS

കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയില്‍ വെച്ചാണ് സംസ്കാരം നടക്കുക.

രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയില്‍ വെച്ചാണ് സംസ്കാരം നടക്കുക.
രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാരം. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവൻ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. 

ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മിമിക്രി വേദികളിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്ന ഹനീഫ് 150ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമാ രംഗത്തെ നിരവധി പേര്‍ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA