02:55am 18 July 2024
NEWS
കേരളത്തില്‌ എല്‌.ഡി.എഫ്‌, കേരളം വിട്ടാൽ പോപ്പുലർ ഫ്രണ്ടിനോടൊപ്പം: വിവാദങ്ങൾക്ക്‌ തിരികൊളുത്തി വഹാബ്‌ പക്ഷം
13/06/2022  04:09 PM IST
പ്രദീപ് ഉഷസ്സ്
കേരളത്തില്‌ എല്‌.ഡി.എഫ്‌,  കേരളം വിട്ടാൽ പോപ്പുലർ ഫ്രണ്ടിനോടൊപ്പം: വിവാദങ്ങൾക്ക്‌ തിരികൊളുത്തി വഹാബ്‌ പക്ഷം
HIGHLIGHTS

മുസ്ലീം മതതീവ്രവാദ നിലപാടുകള് അക്രമോത്സുകമായി നടപ്പാക്കുകയും വര്ഗ്ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയുമാണ് പോപ്പുലര് ഫ്രണ്ട് നടത്തുന്നതെന്നുമുള്ള പൊതുവിലയിരുത്തലാണ് ഇടതുമുന്നണിക്ക് വിശിഷ്യാ സി.പി.എമ്മിനുള്ളത്. 

ഐ.എന്.എല് ദേശീയ പ്രസിഡന്റിന്റെ പോപ്പുലര് ഫ്രണ്ട് ബന്ധം മറനീക്കി പുറത്തെത്തിയതോടെ, യഥാര്ത്ഥത്തില് വെട്ടിലായിരിക്കുന്നത് കേരളത്തിലെ ഇടതുമുന്നണി നേതൃത്വവും സര്ക്കാരുമാണ്. എല്.ഡി.എഫിലെ ഘടകകക്ഷിയായ ഐ.എന്.എല്ലിന് പിണറായി മന്ത്രിസഭയില് പ്രാതിനിധ്യവുമുണ്ട്. ഈ സാഹചര്യത്തിലാണ്, ഇടതുനിലപാടുകള്ക്കെതിരെ എക്കാലവും നിലകൊള്ളുകയും, തീവ്രമത സമീപനങ്ങള് ഉയര്ത്തിപ്പിടിക്കുകയും ചെയ്യുന്ന പോപ്പുലര് ഫ്രണ്ട് പോലുള്ള ഒരു സംഘടനയുമായി ദേശീയതലത്തില്, ഐ.എന്.എല്ലിന്റെ അഖിലേന്ത്യാ നേതാവ് ഒരുമിച്ച് പ്രവര്ത്തിക്കുന്ന വിവരങ്ങള് പുറത്തെത്തിയിരിക്കുന്നത്.

പോപ്പുലര് ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകളും, പോഷക സംഘടനയായ 'റിഹാബ് ഫൗണ്ടേഷന്റെ' 10 അക്കൗണ്ടുകളുമാണ് കള്ളപ്പണ നിരോധനനിയമപ്രകാരം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) മരവിപ്പിച്ചിരിക്കുന്നത്. ഇതില് റിഹാബ് ഫൗണ്ടേഷന്റെ വൈസ് ചെയര്മാന്, പ്രൊഫ. മുഹമ്മദ് സുലൈമാന് ആണ്. അദ്ദേഹം തന്നെയാണ് ഐ.എന്.എല്ലിന്റെ അഖിലേന്ത്യാ പ്രസിഡന്റായി ഇപ്പോഴും തുടരുന്നതെന്നാണ് ഏറെ കൗതുകവും.

പ്രൊഫ. മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന ഒരു വിഭാഗം ഐ.എന്.എല് ആണ് മന്ത്രി അഹമ്മദ് ദേവര്കോവിലിന്റേയും, കാസിം ഇരിക്കൂറിന്റേയും നേതൃത്വത്തില് കേരളത്തിലുള്ളത്. മറുവിഭാഗമാകട്ടെ, പ്രൊഫ. മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തെ അംഗീകരിക്കുന്നവരുമല്ല. 

കേരളം വിട്ടാല് മറ്റെവിടെയും കാര്യമായ സംഘടനാ സംവിധാനമില്ലാത്ത പാര്ട്ടിയാണ് ഐ.എന്.എല്. എന്നാല് ഈ യാഥാര്ത്ഥ്യം ഇടതുമുന്നണിയില് നിന്നുപോലും മറച്ചുവെച്ച് തങ്ങള്ക്ക് ശക്തമായ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്ബലമുണ്ടെന്നാണ് മന്ത്രി അഹമ്മദ് ദേവര്കോവിലും,കാസിം ഇരിക്കൂറും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇബ്രാഹിം സുലൈമാന് സേട്ടിന്റെ നിര്യാണത്തിന് ശേഷമാണ് പ്രൊഫ. മുഹമ്മദ് സുലൈമാന് അഖിലേന്ത്യാ പ്രസിഡന്റായത്. അതിനുശേഷം 17 വര്ഷം കഴിഞ്ഞിട്ടും ഇതുവരെ ഐ.എന്.എല്ലിന്റെ ഭരണഘടനാടിസ്ഥാനത്തില് കൗണ്സില് ചേരുകയോ, തെരഞ്ഞെടുപ്പ് നടത്തുകയോ അഖിലേന്ത്യാ നേതൃത്വം ചെയ്തിട്ടില്ലെന്നാണ് വഹാബ് പക്ഷത്തിന്റെ ആരോപണം. ഫലത്തില് അഖിലേന്ത്യാ നേതൃത്വം എന്ന കടലാസ് സംഘടനയെ നിലനിര്ത്തി, അഖിലേന്ത്യാ പ്രസിഡന്റ് എന്ന പദവി ദുരുപയോഗം ചെയ്ത് കേരളത്തിലെ ഐ.എന്.എല്ലിന്റെ കെട്ടുറപ്പിനെതകര്ക്കുകയുമാണ് ആസൂത്രിതമായി ചിലര് ചെയ്യുന്നതെന്നും അവര് കൂട്ടിച്ചേര്ക്കുന്നു.

ഇ.ഡി ഇന്ന് പറഞ്ഞു; വഹാബ് പക്ഷമത്  അന്നേ പറഞ്ഞു
പോപ്പുലര് ഫ്രണ്ടിന്റെ റിഹാബ് ഫൗണ്ടേഷനുമായുള്ള പ്രൊഫ. മുഹമ്മദ് സുലൈമാന്റെ ബന്ധം, ഇ.ഡിയുടെ ഇടപെടലോടെ കൂടുതല് വ്യക്തമായത് ഇപ്പോഴാണെങ്കിലും, ഒരു വിഭാഗം ഐ.എന്.എല് നേതൃത്വം ഇതിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇന്ത്യന് നാഷണല് ലീഗിന്റെ ആന്തരിക സത്തയെ തകര്ക്കുന്ന വിധത്തില്, അഖിലേന്ത്യാ പ്രസിഡന്റ് വെല്ഫെയര് പാര്ട്ടിയുടേയും, പോപ്പുലര് ഫ്രണ്ടിന്റെയും യോഗങ്ങളില്, അവരുടെ കൊടികളും ബോര്ഡുകളും പിടിച്ച് പങ്കെടുത്തത് ശരിയല്ലെന്ന് തെളിവുകള് സഹിതം അവര് വാദിച്ചുവെങ്കിലും, കാര്യമായ തീരുമാനങ്ങള് ഒന്നും ഉണ്ടായതുമില്ല.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയായതോടെ, അധികാരസ്ഥാനങ്ങള്ക്ക് വേണ്ടിയുള്ള തര്ക്കമാണ്, ഐ.എന്.എല്ലിലെ പിളര്പ്പിനുള്ള കാരണമെന്ന് ഉപരിപ്ലവമായി ചിലര് വിലയിരുത്താറുണ്ടെങ്കിലും അതുമാത്രമല്ല യാഥാര്ത്ഥ്യം എന്ന് നാള്വഴികള് വിശകലനം ചെയ്യുകയും, വസ്തുതാപരമായി വിലയിരുത്തുകയും ചെയ്താല് വ്യക്തമാകും. 2018 ല് ഇന്ഡ്യന് നാഷണല് ലീഗില് ചേരിതിരിവുണ്ടായതിന്റെ അടിസ്ഥാനകാരണം തന്നെ, അഖിലേന്ത്യാ പ്രസിഡന്റിന്റെ പോപ്പുലര് ഫ്രണ്ട് ബന്ധത്തെ ചൊല്ലിയായിരുന്നു. അന്ന് കാസിം ഇരിക്കൂര്, അഹമ്മദ് ദേവര്കോവില് വിഭാഗം അഖിലേന്ത്യാ പ്രസിഡന്റിനൊപ്പം നിന്നപ്പോള്, പ്രൊഫ. അബ്ദുള് വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം അഖിലേന്ത്യാ നേതൃത്വനിലപാടുകളെ നിശിതമായി വിമര്ശിച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു. അന്നുതുടങ്ങിയ അസ്വാരസ്യം കുടുതല് ശക്തമാവുകയും, ഭിന്നിച്ച് തെരുവില് കയ്യാങ്കളികളുമായി ഏറ്റുമുട്ടിയതുമെല്ലാം നമുക്ക് മുന്നിലുണ്ടല്ലോ.

ഇന്ന് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന കേരളത്തിലെ ഐ.എന്.എല് പക്ഷത്തിന്റെ സംസ്ഥാനപ്രസിഡന്റും, അഖിലേന്ത്യാ ജനറല് സെക്രട്ടറിയും അഹമ്മദ് ദേവര്കോവില് ആണ്. കാസിം ഇരിക്കൂര് ആണ് സംസ്ഥാന ജനറല് സെക്രട്ടറി. മറുവിഭാഗത്തിന്റെ പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുള് വഹാബും ജനറല് സെക്രട്ടറി നാസര് കോയ തങ്ങളുമാണ്. വഹാബ് വിഭാഗത്തിനാകട്ടെ ദേശീയ നേതൃത്വവുമില്ല.

സുലൈമാന് സേട്ടിന്റെ വേര്പാടിനുശേഷം, ഇതരസംസ്ഥാനങ്ങളില് ഇന്ഡ്യന് നാഷണല് ലീഗ് ദുര്ബലമാവുകയായിരുന്നു. ഈ സാഹചര്യത്തില് പാര്ട്ടിയെ ശക്തിപ്പെടുത്താനല്ല, നേരേമറിച്ച് വിലപേശല് നടത്തി പാര്ട്ടിയെ മറ്റ് പാര്ട്ടികളില് ലയിപ്പിക്കാനുള്ള നീക്കമാണ് ചില ഐ.എന്.എല് നേതാക്കള് നടത്തിയത്. മുസ്ലിംലീഗില്, ഐ.എന്.എല്ലിനെലയിപ്പിക്കാന് കേരളത്തില് ചില നേതാക്കള് ശ്രമം നടത്തിയതും, തുടര്ന്ന് ചില നേതാക്കള് ലീഗിനുള്ളില് കുടിയേറിയതും, മറ്റുചിലര് വേണ്ടത്ര ഇരിപ്പിടം കിട്ടാതെ ഐ.എന്.എല്ലിലേക്ക് തന്നെ മടങ്ങിവന്നതുമെല്ലാം കേരള രാഷ്ട്രീയത്തിന്റെ ഏടുകളില് ഇന്നും നിറം മങ്ങാതെ കിടക്കുന്നുണ്ടല്ലോ. ആ സമയത്ത് ഐ.എന്.എല് വിട്ട് ലീഗില് ചേര്ന്ന അഡ്വ. പി.എം.എ. സലാമാണല്ലോ, ഇന്ന് മുസ്ലിംലീഗിന്റെ സംസ്ഥാനജനറല് സെക്രട്ടറി.

ബംഗാളിലും, തമിഴ്നാട്ടിലും അവിശുദ്ധ ലയനം
കേരളത്തിന് പുറത്ത് ഐ.എന്.എല്ലിന് അല്പ്പമൊക്കെ വേരോട്ടമുള്ള സംസ്ഥാനങ്ങളായിരുന്നു പശ്ചിമബംഗാളും, തമിഴ്നാടും. അവിടങ്ങളില് പോപ്പുലര് ഫ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയും, ഫലത്തില് പാര്ട്ടിയെ എസ്.ഡി.പി.ഐയില് പരോക്ഷമായി ലയിപ്പിക്കുന്ന സമീപനമാണ് അഖിലേന്ത്യാ നേതൃത്വം ചെയ്തതെന്നും, അതിന് ചുക്കാന് പിടിച്ചത് പ്രൊഫ. മുഹമ്മദ് സുലൈമാനായിരുന്നുവെന്നാണ് എതിര്വിഭാഗത്തിന്റെ ആരോപണം.

അഖിലേന്ത്യാ നേതൃത്വത്തെ ചൊല്ലിയുള്ള ഈവിധമാരോപണങ്ങള് പുറത്തുവന്നാല് ഇടതുമുന്നണിക്കുള്ളില് അത് പൊട്ടിത്തെറിക്കിടയാക്കുമെന്നതുറപ്പാണ്. അത് മുന്കൂട്ടി കണ്ടാണ് അഹമ്മദ് ദേവര് കോവിലിന്റെ മന്ത്രിസ്ഥാനത്തേയും മറ്റ് സര്ക്കാര് ആസ്ഥാനങ്ങളേയും ചൊല്ലിയുള്ള തര്ക്കവും വിലപേശലുമാണ് ഐ.എന്.എല്ലില് നടക്കുന്നതെന്ന് സമര്ത്ഥിക്കാനും പൊതുസമൂഹത്തെയത് ബോധ്യപ്പെടുത്താനും, ദേവര്കോവില് വിഭാഗത്തിന് കഴിഞ്ഞു. ഈവിധത്തില് ഒരു വിഭാഗം മാധ്യമങ്ങള് ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ അവര്ക്ക് കാര്യങ്ങള് എളുപ്പമാവുകയും, പിണറായി മന്ത്രിസഭയില് മന്ത്രിക്കസേരയ്ക്ക് ഇളക്കം വരാതെ, കാക്കാന് കഴിയുകയും ചെയ്തു. വേണ്ടവിധത്തില് അതിനെപ്രതിരോധിക്കാനും, യഥാര്ത്ഥ പ്രശ്നമെന്തെന്ന് ഇടതുമുന്നണിയേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താന് വഹാബ് പക്ഷത്തിന് കഴിഞ്ഞതുമില്ല; തെരുവില് അരങ്ങേറിയ  ചേരിതിരിഞ്ഞുള്ള തല്ലലും. പോര്വിളികളുമൊക്കെയായതോടെ കാര്യങ്ങള് കൈവിട്ടുപോവുകയും ചെയ്തു...

മെഹബൂബെ മില്ലത്തിനെ മറന്ന് റിഹാബ് ഫൗണ്ടേഷനോടൊപ്പം
ഇപ്പോള് ഇ.ഡിയുടെ ഇടപെടലും, റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടുകള് മരവിപ്പിക്കുകയും ചെയ്തതോടെ, പ്രൊഫ. മുഹമ്മദ് സുലൈമാനെപിന്തുണച്ചിരുന്ന കേരളത്തിലെ ഐ.എന്.എല് പക്ഷ നേതാക്കള് പ്രതികരണങ്ങളില് നിന്ന് വിട്ടുനില്ക്കുകയാണ്. റിഹാബ് ഫൗണ്ടേഷന് ജീവകാരുണ്യ സംഘടനയാണെന്നും, സ്ഥാപകകാലം മുതല് തന്നെ അതില് പ്രവര്ത്തിച്ചുവരികയാണെന്നുമാണ് ഐ.എന്.എല് അഖിലേന്ത്യാ പ്രസിഡന്റ് നല്കുന്ന വിശദീകരണം. അതേസമയം ഐ.എന്.എല്ലിന്റെ ജീവകാരുണ്യ സംഘടനയായ 'മെഹബൂബെ മില്ലത്ത് ചാരിറ്റബിള് ട്രസ്റ്റ്' എന്ന ഇബ്രാഹിം സുലൈമാന് സേട്ടിന്റെ നാമധേയത്തിലുള്ള പ്രസ്ഥാനം ഉണ്ടായിട്ടും, എന്തിനാണ് പോപ്പുലര് ഫണ്ടിന്റെ നിയന്ത്രണത്തിലുള്ള 'റിഹാബ് ഫൗണ്ടേഷന്റെ' നേതൃസ്ഥാനത്ത്, ഐ.എന്.എല് അഖിലേന്ത്യാ പ്രസിഡന്റ് പ്രവര്ത്തിക്കുന്നതെന്ന ചോദ്യമാണ് വലിയ വിഭാഗം ഐ.എന്.എല് പ്രവര്ത്തകര് ഉയര്ത്തുന്നത്. സേട്ട് സാഹിബ് സ്ഥാപിച്ച ഐ.എന്.എല് പ്രസ്ഥാനത്തെ ഛിന്നഭിന്നമാക്കി, പാര്ട്ടിയെ ഇതര സംഘടനകളില് ലയിപ്പിക്കാനുള്ള അജണ്ടകള് നടപ്പാക്കുന്നവരുടെ യഥാര്ത്ഥമുഖമാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നതെന്നാണ്, വഹാബ് പക്ഷം പ്രവര്ത്തകര് തുറന്നടിക്കുന്നത്.

മുസ്ലീം മതതീവ്രവാദ നിലപാടുകള് അക്രമോത്സുകമായി നടപ്പാക്കുകയും വര്ഗ്ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയുമാണ് പോപ്പുലര് ഫ്രണ്ട് നടത്തുന്നതെന്നുമുള്ള പൊതുവിലയിരുത്തലാണ് ഇടതുമുന്നണിക്ക് വിശിഷ്യാ സി.പി.എമ്മിനുള്ളത്. അതേസമയം, പിണറായി സര്ക്കാരിനെന ഖശിഖാന്തം വിമര്ശിക്കുന്നവരാണ് പോപ്പുലര് ഫ്രണ്ട് നേതൃത്വവും അണികളും. സംഘപരിവാര് അജണ്ടകള്ക്ക് കീഴടങ്ങി പോപ്പുലര് ഫ്രണ്ട് നേതാക്കളെ കള്ളക്കേസില് കുടുക്കുകയാണെന്ന ആരോപണമുയര്ത്തി, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോപ്പുലര് ഫ്രണ്ടിന്റെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച് നടന്നത് അടുത്തിടെയാണല്ലോ.

ഈവിധം, രാഷ്ട്രീയ വൈരങ്ങള് നിലനില്ക്കെയാണ്, എല്.ഡി.എഫിലെ ഒരു ഘടകകക്ഷിയുടെ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ, പോപ്പുലര് ഫ്രണ്ടിനോട് ഐക്യപ്പെട്ട് നില്ക്കുകയും പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുകയും ചെയ്യുന്നുവെന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടുകള് മരവിപ്പിച്ചുകൊണ്ടുള്ള എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകള്ക്ക് വേറിട്ട രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരുന്നത് ഈ സാഹചര്യത്തിലാണ്. റിഹാബ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ദേശീയ നേതാവിന്റെ ഇടപെടലുകളെക്കുറിച്ച് നയം വ്യക്തമാക്കാന് ദേശീയ നേതൃത്വത്തെ പിന്താങ്ങുന്ന കേരളത്തിലെ ഐ.എന്.എല് നേതൃത്വം ഇതേവരെ തയ്യാറായിട്ടില്ല എന്നതും ഇതോടൊപ്പം ചേര്ത്ത് കാണണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
PAMKTHIKAL