10:02am 08 July 2024
NEWS
കത്തു വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന്
07/11/2022  02:38 PM IST
Veena
കത്തു വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന്
HIGHLIGHTS

കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു

 തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്തു വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി അനിൽ കാന്ത് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണ മേൽനോട്ടം. കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഈ പരാതി മുഖ്യമന്ത്രി നടപടിയെടുക്കാനായി ഡിജിപിക്ക് കൈമാറുകയായിരുന്നു. അതിനിടെ കോർപ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു. ഇന്നു വിളിച്ചു ചേർത്ത അടിയന്തര ജില്ലാ നേതൃയോഗങ്ങളിലാണ് ഇക്കാര്യത്തിൽ വിശദ അന്വേഷണത്തിന് തീരുമാനമെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS