11:08am 08 July 2024
NEWS
കാറിന് പുറത്തേക്ക് തലയിട്ട് കാഴ്ചകൾ കണ്ട് രസിച്ചിരിക്കുന്ന സിംഹക്കുട്ടി വൈറൽ
30/12/2023  12:11 PM IST
web desk
കാറിന് പുറത്തേക്ക് തലയിട്ട് കാഴ്ചകൾ കണ്ട് രസിച്ചിരിക്കുന്ന സിംഹക്കുട്ടി വൈറൽ
HIGHLIGHTS

 സംഭവം നടക്കുന്നത് റോഡിലെ ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുമ്പോഴാണ്

സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാകുന്ന വീഡിയോസാണ് വളർത്തു മൃഗങ്ങളുടെയും മറ്റ് പെറ്റ്സിന്റെയും. ഈ മിണ്ടാപ്രാണികളുടെ ഇന്നസെൻസ് എപ്പോഴും മനുഷ്യ ഹൃദയത്തെ കവരാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

സാധാരണയായി കാറിലും ജീപ്പിലും ടൂവീലറുകളിലും വരെ ആളുകൾ സ്വന്തം വളര്‍ത്തുമൃഗങ്ങളുമായി സവാരി നടത്തുന്നതിൻ്റെ വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും നായകളും പൂച്ചകളും പക്ഷികളും വരെ. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു സിംഹക്കുട്ടി ആണെങ്കിലോ...? ഞെട്ടണ്ട.. അത്തരം ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 


ഇതങ്ങ് പാക്കിസ്ഥാനിൽ നിന്നും ഉള്ള ഒരു വെറൈറ്റി വീഡിയോ ആണ്. അവിടെയുള്ള ഒരു യുവാവും കൂട്ടരും കാറിലെ യാത്രയ്ക്കൊപ്പം  കൂട്ടിയിരിക്കുന്നത് സിംഹക്കുട്ടിയാണ്. umbreenibrahimphotography എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ സിംഹക്കുട്ടി വൈറൽ ആയിരിക്കുന്നത്. ഒരു നിഷ്കളങ്കനെ പോലെ നായകൾ കാറിൽ തല പുറത്തിട്ടിരിക്കുന്നത് പോലെയാണ് ആളുടെയും ഇരിപ്പ്. ഒരു പെൺകുട്ടിയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

സംഭവം നടക്കുന്നത് റോഡിലെ ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുമ്പോഴാണ്. പെൺകുട്ടി യുവാവിനോട് എന്താണ് സിംഹക്കുട്ടിയുടെ പേരെന്ന് ചോദിക്കുമ്പോള്‍ മുഫാസാ എന്ന് യുവാവ് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. മുഫാസ ചുറ്റുമുള്ളതൊക്കെ നിരീക്ഷിച്ചു കൊണ്ട് അങ്ങനെ ഇരിക്കുന്നതും കാണാം.

എത്ര വയസ്സുണ്ട് എന്ന് ചോദിക്കുമ്പോൾ എട്ടു മാസം മാത്രമാണ് തന്റെ വളര്‍ത്തുമൃഗത്തിന്റെ പ്രായമെന്നും അയാള്‍ പറയുന്നുണ്ട്. ട്രാഫിക്കിലെ റെഡ് ലൈറ്റില്‍പ്പെട്ട മുഫാസയെ കാണാം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ദി ലയൺ കിംഗ്" എന്ന ആനിമേറ്റഡ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരാണ് മുഫാസ. 

6.6 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. കൂടാതെ വീഡിയോയിൽ നിരവധി കമന്റുകളും ഇതിനോടകം തന്നെ നിറഞ്ഞു. ഉപയോക്താക്കൾ പലരും അവരുടെ അഭിപ്രായങ്ങളും വീഡിയോയിൽ പോസ്റ്റ് ചെയ്തു. ഭൂരിഭാഗം ആളുകളും അവകാശപ്പെട്ടത് ഇത് ക്രൂരതയാണെന്നും അവർ കാട്ടിൽ സ്വതന്ത്രമായി വളരേണ്ടവരാണെന്നും അവൻ ഭയന്ന് ഇരിക്കുകയാണെന്നും പറയുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD