07:31am 03 July 2024
NEWS
നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
26/12/2023  11:14 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
HIGHLIGHTS

വർഷങ്ങളായി നാട്ടുവൈദ്യം ചെയ്തുവരികയായിരുന്ന ആളായിരുന്നു കുറുമ്പൻ. ബാലു ഇവിടെ ചികിത്സയ്ക്കായി എത്തിയിരുന്നതാണെന്നാണ് പറയപ്പെടുന്നത്

പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിൽ നാട്ടുവൈദ്യനായ കുറുമ്പൻ (64), കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാട്ടു വൈദ്യൻ്റെ വീട്ടിൽ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറുമ്പനെ വീടിനകത്തും ബാലുവിനെ വീടിന് പുറത്തുമാണ് അവശനിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി നാട്ടുവൈദ്യം ചെയ്തുവരികയായിരുന്ന ആളായിരുന്നു കുറുമ്പൻ. ബാലു ഇവിടെ ചികിത്സയ്ക്കായി എത്തിയിരുന്നതാണെന്നാണ് പറയപ്പെടുന്നത്.


മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനുശേഷം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഫലം ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad