09:51am 01 July 2024
NEWS
LSWAK കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.
28/06/2024  03:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
LSWAK കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.

കൊച്ചി : ലൈറ്റ് ആന്റ് സൗണ്ട് പന്തൽ മേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, തൊഴിലാളിക്കും ഉടമയ്ക്കും ഒരുപോലെ ചേരാവുന്ന ക്ഷേമനിധി നടപ്പിലാക്കുക., വർദ്ധിപ്പിച്ച മൈക്ക് സാങ്ഷൻ നിരക്ക് കുറയ്ക്കുക, ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നൽകുക, വാണിജ്യ പരസ്യങ്ങളുടെ പ്രക്ഷേപണനത്തിന് അനുമതി നൽകുക. ഒപ്പറേറ്റർമാരുടെയും, ഉടമകളുടെയും പേരിൽ കള്ളക്കേസ് എടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്. ലൈറ്റ് ആൻഡ്‌ വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK)എറണാകുളം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ്  കെ. കെ. സത്താർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. വിഷ്ണു സ്വാഗതം പറഞ്ഞു സംസ്ഥാന ഓർഗനൈസർ കെ.എ. വേണുഗോപാൽ ധർണ്ണാ സമരം ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബിജു മാത്യു.ജില്ലാ ട്രഷറർ പി.കെ.നസീർ ജില്ലാ നേതാക്കാൾ റെജി വർഗീസ്, വി.ആർ. വേണുഗോപാൽ, പി.ഇ നാസർ,ടി.കെ.സതീശൻ, വിനീഷ്.എൻ.വി, ബിനു.എം.ഡി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam