11:59am 08 July 2024
NEWS
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ രാഹുൽ ​ഗാന്ധിക്ക് നോട്ടീസ്
02/10/2023  12:05 PM IST
സണ്ണി ലൂക്കോസ് ചെറുകര
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ രാഹുൽ ​ഗാന്ധിക്ക് നോട്ടീസ്
HIGHLIGHTS

ലഖ്നൗ സെഷൻസ് ജഡ്ജ് അശ്വിനി കുമാര്‍ ത്രിപാഠിയാണ് നോട്ടീസ് അയച്ചത്.

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ സെഷൻസ് കോടതിയുടെ നോട്ടീസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ ‘മാപ്പ് പറയാൻ താൻ സവര്‍ക്കറല്ല’ എന്നിങ്ങനെ രാഹുല്‍ നടത്തിയ പരാമര്‍ശം  അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ലഖ്നൗ സെഷൻസ് ജഡ്ജ് അശ്വിനി കുമാര്‍ ത്രിപാഠിയാണ് നോട്ടീസ് അയച്ചത്. മുമ്പ് ഇതുസംബന്ധിച്ച കേസ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL