08:03am 08 July 2024
NEWS
‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’: ഉമ്മൻചാണ്ടിയുടെ ആഗ്രഹം നിറവേറ്റി യൂസഫലി; പുതുപള്ളി സ്കൂളിന് സമ്മാനിച്ചത് രണ്ട് ബസുകൾ
16/09/2023  04:50 PM IST
web desk
‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’: ഉമ്മൻചാണ്ടിയുടെ ആഗ്രഹം നിറവേറ്റി യൂസഫലി; പുതുപള്ളി സ്കൂളിന് സമ്മാനിച്ചത് രണ്ട് ബസുകൾ
HIGHLIGHTS

കുട്ടികളെക്കൂട്ടിയുള്ള ആദ്യയാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്കാകും

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയ്ക്കായി 2 ബസുകള്‍ സമ്മാനിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. പുതുപ്പള്ളി എറികാട് ഗവ. യു പി സ്‌കൂളിലെ കുട്ടികൾക്കാണ് ബസുകൾ സമ്മാനിച്ചത്. ഒരു ബസ് ആവശ്യപ്പെട്ടിടത്ത് രണ്ട് ബസുകൾ യൂസഫലി വാങ്ങി നൽകിയത്.

ബസുകളില്‍ ‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’ എന്ന കുറിപ്പും ചിത്രവും ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി പിന്‍ഗ്ലാസില്‍ പതിച്ചു. ബസുകളുടെ സമര്‍പ്പണം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. കുട്ടികളെക്കൂട്ടിയുള്ള ആദ്യയാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്കാകും.

കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യൂസഫലിയുമായി സംസാരിക്കാമെന്ന് അദ്ദേഹം വാക്കും കൊടുത്തു. എന്നാൽ, പിന്നീട് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി പോയതിനാൽ കാര്യങ്ങള്‍ അനുകൂലമായി നടന്നില്ല.

അദ്ദേഹത്തിന്റെ മരണശേഷം കബറിടത്തില്‍ എത്തിയ യൂസഫലിയോട് ഈ വിവരം സ്‌കൂള്‍ അധികൃതര്‍ ധരിപ്പിക്കുകയും ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരം യൂസഫലി നിറവേറ്റുകയുമായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam