10:52am 01 July 2024
NEWS
മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
28/06/2024  03:57 PM IST
മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്


മാക്ട ലെജൻ്റ് ഓണർ (Legend honour) പുരസ്കാരം പ്രഖ്യാപിച്ചു.വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിക്കാണ് പുരസ്കാരം.ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി,സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. എറണാകുളം ആശിർഭവനിൽ വെച്ച നടന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. സെപ്തംബർ ആദ്യവാരം കൊച്ചിയിൽ വെച്ച് നടക്കുന്ന MACTA മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA