11:48am 05 July 2024
NEWS
മേജർ ആർച്ച് ബിഷപ്പിൻ്റെയും അഡ്മിനിസ്ട്രേറ്റേറുടെയും സർക്കുലർ ഭേദഗതി ചെയ്തത് നിതികരിക്കാനാവില്ല -സിഎൻഎ
02/07/2024  08:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മേജർ ആർച്ച് ബിഷപ്പിൻ്റെയും അഡ്മിനിസ്ട്രേറ്റേറുടെയും സർക്കുലർ ഭേദഗതി ചെയ്തത് നിതികരിക്കാനാവില്ല -സിഎൻഎ
HIGHLIGHTS
കൊച്ചി :ഒരു ബലിപീംത്തിൽ സഭയുടെ സത്യകുർബാനയും വിമതരുടെ ആഭിചാര കുർബാനയും അർപ്പിക്കുന്നത് സിനഡ് പിതാക്കൻമാർ പുനപരിശോധിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഉന്നതാധികാര സമിതി ആലുവയിൽ കൂടിയ നേതൃയോഗം അഭിപ്രായപ്പെട്ടു. ജൂൺ ഒൻപതാം തീയതി സിനഡ് പുറത്തിറക്കിയ സർക്കുലറിൽ ഏകീകൃത കുർബാന കാര്യത്തിൽ കാണിക്കുന്ന നിസംഗ മനോഭാവത്തിനെതിരെ ജൂലായ് ആറാം തീയതി രാവിലെ 10.30 ന് എറണാകുളം സെൻറ് മേരീസ് ബസിലിക്ക പള്ളിക്ക് മുന്നിൽ ചാട്ടവാർ പ്ര യോഗം സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. സി.എൻ.എ. ഓഗസ്റ്റ് രണ്ടാം വാരത്തിൽ സീറോ മലബാർ സഭയിലെ 35 രൂപതകളിൽ നിന്നായി 500 പ്രതിനിധികളെ പങ്കെടുപ്പിച്ച് ഗ്ലോബൽ സമ്മേളനം നടത്താനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. അൾത്താരഭിമുഖ കുർബാന സഭയുടെ ഔദോഗിക കുർബാനായി അതിരൂപതയിലെ വിശ്വാസ സമൂഹം ഐക്യ മനസോടെ ഏറ്റെടുത്തു കഴിഞ്ഞതായി സിഎൻഎ നേതൃയോഗം ചൂണ്ടിക്കാട്ടി. അതിരൂപത ചെയർമാൻ ഡോ. എം. പി. ജോർജ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ പോൾസൺ കുടിയിരിപ്പിൽ,ഷൈബി പാപ്പച്ചൻ, അമൽ ചെറുതുരുത്തി, ഡേവീസ് ചുരമന, ബൈജു ഫ്രാൻസീസ് ' എം.എ ജോർജ്, സിബി കുഴിക്കണ്ടത്തിൽ, ആൻറണി മേയ്ക്കാം തുരുത്തിൽ, ഡെയ്സി ജോയി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam