09:50am 08 July 2024
NEWS
ദിലീപിന് പകരക്കാരനായി എത്തി
ആറുമാസം കൊണ്ട് നേട്ടംകൊയ്തു
ജയസൂര്യയെക്കുറിച്ച് വിനയന്‍

05/11/2019  04:09 AM IST
Keralasabdam Online Desk
ദിലീപിന് പകരക്കാരനായി എത്തി
HIGHLIGHTS

സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍ എന്ന ചിത്രത്തിലൂടെയാണ് നായക പദവിയതിലെത്തിയത്. ചിത്രം വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തു

ദിലീപിന് പകരക്കാരനായി സിനിമയില്‍ നായകനായ ആളാണ് ജയസൂര്യയെന്ന് സംവിധായകന്‍ വിനയന്‍. മലയാളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, അനൂപ് മേനോന്‍, ഹണി റോസ്, പ്രിയാമണി, മണികൂട്ടന്‍ അങ്ങനെ നീളുന്നു വിനയന്‍ മലയാളത്തിന് നല്‍കിയ പ്രതിഭകളുടെ ലിസ്റ്റ്. ഇതില്‍ മിക്ക കലാകാരന്‍മാരും ഇന്ന് താര പദവിയിലുമാണ്. കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജയസൂര്യ താരമായത് ദിലീപിന്റെ പകരക്കാരനായിട്ടാണെന്ന് വിനയന്‍ വെളിപ്പെടുത്തുന്നു. ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ വിനയന്‍ നായകനാക്കാനിരുന്നത് ദിലീപിനെ ആയിരുന്നു. എന്നാല്‍ ഡേറ്റില്‍ വന്ന ക്ലാഷ് ജയസൂര്യയ്ക്ക് ഗുണമായി മാറുകയായിരുന്നു. സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍ എന്ന ചിത്രത്തിലൂടെയാണ് നായക പദവിയതിലെത്തിയത്. ചിത്രം വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തു. ദീലിപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍ എന്ന ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വരുന്നത്. പക്ഷെ. ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിക്കുന്നത്. നിര്‍മ്മാതാവ് അതിന് സമ്മതം മൂളി. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു. മകന്‍ വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടി.വിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ് . കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. അതും വലിയ നായകനായി വിനയന്‍ പറഞ്ഞു. ചിത്രത്തില്‍ ഡയലോഗ് ഇല്ലായിരുന്നു സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായി മാറുകയും ചെയ്‌തെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA