01:01pm 05 July 2024
NEWS
കാസര്‍കോട് ബി.ജെ.പിയില്‍
പൊട്ടിത്തെറി, രവീശ തന്ത്രി കുണ്ടാര്‍
സംസ്ഥാനഘടകത്തിന് രാജികത്ത് നല്‍കി

24/02/2020  06:36 AM IST
Keralasabdam Online Desk
ബി.ജെ.പിയില്‍ പൊട്ടിത്തെറി
HIGHLIGHTS

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍േകാഡ് മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും രവീശ തന്ത്രി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് കാസര്‍േകാഡ് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് രവീശ തന്ത്രിയെയും പരിഗണിച്ചിരുന്നു. എന്നാല്‍ കെ. ശ്രീകാന്തിനെ ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു

റെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബി.ജെ.പി. കേരളാഘടകത്തിന് സംസ്ഥാനപ്രസിഡന്റ് ആയി. എന്നാലിതിന് തൊട്ടുപിന്നാലെ കാസര്‍കോട് ജില്ലാഘടകത്തില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. കാസര്‍കോഡ് ജില്ലാ അധ്യക്ഷനെ തിരഞ്ഞെടുത്തിന് പിന്നാലെയാണ് കാസര്‍കോഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കാസര്‍കോട്ടെ പ്രമുഖ ബി.ജെ.പി. നേതാവ് രവീശ തന്ത്രി കുണ്ടാര്‍ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ രവീശ തന്ത്രി തന്റെ രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് അയച്ചതായും കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ വളരാനുള്ള സാഹചര്യമില്ലെന്ന് രവീശ തന്ത്രി കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃത്വവുമായി യോജിച്ച് പോകാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍േകാഡ് മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും രവീശ തന്ത്രി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് കാസര്‍േകാഡ് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് രവീശ തന്ത്രിയെയും പരിഗണിച്ചിരുന്നു. എന്നാല്‍ കെ. ശ്രീകാന്തിനെ ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. കെ. സുരേന്ദ്രന്‍ സംസ്ഥാനപ്രസിഡന്റായതിന് ശേഷം നടക്കുന്ന ആദ്യ സംഘടനാപ്രശ്‌നമാണ് രവീശ തന്ത്രിയുടെ രാജി. ഇത് പരിഹരിക്കുക എന്നത് സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. വി. മുരളീധരന്‍ പക്ഷക്കാരനായ സുരേന്ദ്രനെതിരെ പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ പലര്‍ക്കും വിയോജിപ്പാണുള്ളത്. കാസര്‍കോട്ടെ പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെട്ടാല്‍ അത് സുരേന്ദ്രന് കൂടുതല്‍ തലവേദന ആകുമെന്നാണ് റിപ്പോര്‍ട്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA