07:33am 03 July 2024
NEWS
തദ്ദേശതിരഞ്ഞെടുപ്പ് നേട്ടംകൊയ്യാന്‍
കര്‍മ്മ പദ്ധതിയുമായി ബി.ജെ.പി
ചുമതലക്കാരെയും നിശ്ചയിച്ചു

12/03/2020  01:51 AM IST
Keralasabdam Online Desk
നേട്ടംകൊയ്യാന്‍ ബി.ജെ.പി
HIGHLIGHTS

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കര്‍മ്മ പദ്ധതിതയ്യാറാക്കാനും പ്രവര്‍ത്തനങ്ങളേകോപിപ്പിക്കാനുംസംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. രമേശിനെ കൂടാതെ, സി.കൃഷ്ണകുമാര്‍, എം.ആര്‍.ഗോപന്‍, പി.രഘുനാഥ്, എം.എസ്.സമ്പൂര്‍ണ്ണ, ഡി.അശ്വനീദേവ് എന്നിവരാണ് അംഗങ്ങള്‍

ദ്ദേശതെരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാനും മികച്ച വിജയം കൈവരിക്കാനുമായി കര്‍മ്മപദ്ധതി തയ്യാറാക്കി ബിജെപി. ഇത്തവണത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി ആവിഷ്‌കരിക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഇതിനായി പ്രവര്‍ത്തന പദ്ധിതി തയ്യാറാക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ബിജെപി ജില്ലാ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു.നഗരസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഭരണത്തിലേക്കെത്തുകയാണ് ലക്ഷ്യം. അത് സാധ്യമാകുമെന്ന് യോഗം വിലയിരുത്തി. അര്‍ബന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കര്‍മ്മ പദ്ധതിതയ്യാറാക്കാനും പ്രവര്‍ത്തനങ്ങളേകോപിപ്പിക്കാനുംസംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. രമേശിനെ കൂടാതെ, സി.കൃഷ്ണകുമാര്‍, എം.ആര്‍.ഗോപന്‍, പി.രഘുനാഥ്, എം.എസ്.സമ്പൂര്‍ണ്ണ, ഡി.അശ്വനീദേവ് എന്നിവരാണ് അംഗങ്ങള്‍. ഗ്രാമപഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുര്യന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. അഡ്വ.പി.സുധീര്‍, പ്രമീളാനായിക്ക്, എ.നാഗേഷ്, കെ.സോമന്‍ എന്നിവരാണ് അംഗങ്ങള്‍. ബിജെപി ജില്ലകളുടെ ചുമതലകളും നിശ്ചയിച്ചു. കാസര്‍കോട്-പി.രഘുനാഥ്, കണ്ണൂര്‍- അഡ്വ.പ്രകാശ്ബാബു, വയനാട്-ടി.പി.ജയകൃഷ്ണന്‍, മലപ്പുറം-കെ.രണ്‍ജിത്ത്, കോഴിക്കോട്-ബി.ഗോപാലകൃഷ്ണന്‍, പാലക്കാട്-എ.നാഗേഷ്, തൃശ്ശൂര്‍-വി.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, എറണാകുളം-സി.ശിവന്‍കുട്ടി, ഇടുക്കി-ജെ.ആര്‍.പദ്മകുമാര്‍, കോട്ടയം: എ.കെ.നസീര്‍, ആലപ്പുഴ: എസ്.സുരേഷ്, പത്തനംതിട്ട: കരമന ജയന്‍, കൊല്ലം: കെ.സോമന്‍, തിരുവനന്തപുരം: നാരായണന്‍നമ്പൂതിരി എന്നിവര്‍ക്കാണ് ചുമതല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA