01:32pm 05 July 2024
NEWS
ബി.ജെ.പിയില്‍ മഞ്ഞുരുകിത്തുടങ്ങുന്നു
പി.കെ. കൃഷ്ണദാസ് പക്ഷത്തിന് പരിഗണന
സംസ്ഥാന കോര്‍കമ്മറ്റിഘടന പൊളിച്ചെഴുതി

10/03/2020  06:08 AM IST
Keralasabdam Online Desk
ബി.ജെ.പിയില്‍ മഞ്ഞുരുക്കം
HIGHLIGHTS

വൈസ് പ്രസിഡണ്ടായ എ.എന്‍ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയില്‍  ഉള്‍പ്പെടുത്തിയാണ് സമവായ നീക്കം. ഇതോടെ ജനറല്‍ സെക്രട്ടറിയായി തുടരുന്ന എംടി രമേശും വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണനുമടക്കം കോര്‍ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിച്ചുവെന്ന കൃഷ്ണദാസ് പക്ഷ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര ഇടപെടല്‍

ബിജെപി കേരളാഘടകത്തില്‍ മഞ്ഞുരുകി തുടങ്ങുന്നു. കെ സുരേന്ദ്രന്റെ അധ്യക്ഷപദവി പ്രഖ്യാപനത്തോടെ തമ്മിലടി രൂക്ഷമായിരുന്ന സംസ്ഥാന ബിജെപിയില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ വഴി സമവായ ആയിരിക്കുകയാണ്.  എതിര്‍പ്പ് ഉയര്‍ത്തിയ പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനായി പാര്‍ട്ടി ഘടനയില്‍ തന്നെ മാറ്റം വരുത്തിയാണ് കെ.സുരേന്ദ്രന്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്. സാധാരണഗതിയില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മാത്രമുള്ള പാര്‍ട്ടിയുടെ ഉന്നത ഫോറമാണ് കോര്‍ക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എന്‍ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയില്‍  ഉള്‍പ്പെടുത്തിയാണ് സമവായ നീക്കം. ഇതോടെ ജനറല്‍ സെക്രട്ടറിയായി തുടരുന്ന എംടി രമേശും വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണനുമടക്കം കോര്‍ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിച്ചുവെന്ന കൃഷ്ണദാസ് പക്ഷ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര ഇടപെടല്‍. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്ന് കെ സുരേന്ദ്രനോടും പാര്‍ട്ടി പദവികളില്‍ തുടരണമെന്ന് പികെ കൃഷ്ണദാസ് പക്ഷത്തോടും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. എഎന്‍ രാധാകൃഷ്ണന് കൂടുതല്‍ പരിഗണന കിട്ടിയതിനൊപ്പം എംടി രമേശും അയഞ്ഞു.  അതേസമയം എ.എന്‍ രാധാകൃഷ്ണനൊപ്പം ജനറല്‍ സെക്രട്ടറിസ്ഥാനത്തും നിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. ശോഭ സ്ഥാനത്ത് തുടരുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഒരുപക്ഷെ ശോഭ സുരേന്ദ്രന് ദേശീയ തലത്തില്‍ പദവി കിട്ടാനുള്ള സാധ്യതയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA