08:32am 08 July 2024
NEWS
പ്രളയദുരിതാശ്വാസത്തില്‍ തട്ടിപ്പ്
മുഖ്യപ്രതി മഹേഷ് കീഴടങ്ങി
കേസ് ക്രൈംബ്രാഞ്ചിലേക്ക്

06/03/2020  06:29 AM IST
Keralasabdam Online Desk
മുഖ്യപ്രതി കീഴടങ്ങി
HIGHLIGHTS

കേസിലെ ഒന്നാം പ്രതി കളക്ടറ്റേറ്റിലെ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിന്റെ അടുത്ത സുഹൃത്താണ് മഹേഷ്. തൃക്കാക്കരയില്‍ വിഷ്ണുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഇരുവരും അടുത്ത സുഹുത്തുക്കളാകുന്നത്. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ഇരുവരും ചേര്‍ന്നാണ് ഗുഡാലോചാന നടത്തുന്നതും

കൊച്ചിയിലെ പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വന്നതിന് പിന്നാലെ കേസിലെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളും കൊല്ലം സ്വദേശിയുമായ മഹേഷ് പോലീസിന് കീഴടങ്ങി. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ മഹേഷും ക്ലര്‍ക്കായ വിഷ്ണു പ്രസാദും ചേര്‍ന്നാണ് ഗൂഢാലോചാന നടത്തിയത്. കേസില്‍ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവും തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.എന്‍. നിധിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞആഴ്ച പത്തര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഇതേ ലോക്കല്‍ കമ്മിറ്റിയിലെ അംഗം എം.എം. അന്‍വറിനെ പുറത്താക്കിയിരുന്നു. അന്‍വര്‍ ഇപ്പോള്‍ ഒളിവിലാണ്. മഹേഷ് കഴിഞ്ഞദിവസം പത്ത് മണിക്ക് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കളക്ടറ്റേറ്റിലെ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിന്റെ അടുത്ത സുഹൃത്താണ് മഹേഷ്. തൃക്കാക്കരയില്‍ വിഷ്ണുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഇരുവരും അടുത്ത സുഹുത്തുക്കളാകുന്നത്. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ഇരുവരും ചേര്‍ന്നാണ് ഗുഡാലോചാന നടത്തുന്നതും. ഇതിനായി ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്ന ജോലി ഏല്‍പ്പിച്ചത് മഹേഷിനെ ആയിരുന്നു. മഹേഷ് ആണ് പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സംഘടിപ്പിക്കുന്നതും. വിഷ്ണുപ്രസാദ് കഴിഞ്ഞാല്‍ തട്ടിപ്പിലൂടെ കൂടുതല്‍ പണം സമ്പാദിച്ചതും മഹേഷാണ്. വിഷ്ണുവിനെ പൊള്ളാച്ചിയില്‍ കോഴിഫാം ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിച്ചതും മഹേഷാണെന്ന് അന്വേഷ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൃക്കാക്കര സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിയുന്ന മഹേഷനെ രാവിലെ ജില്ലാ കൈം ബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA