09:51am 08 July 2024
NEWS
ദൈവത്തിനെതിരായ പരാമര്‍ശം
വിജയ്‌സേതുപതിക്കെതിരെ
നടി ഗായത്രി രഘുറാം രംഗത്ത്

20/03/2020  06:19 AM IST
Keralasabdam Online Desk
വിജയ്‌സേതുപതിക്കെതിരെ  ഗായത്രി രഘുറാം
HIGHLIGHTS

സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്

ക്കള്‍സെല്‍വം വിജയ് സേതുപതിക്കെതിരെ നടി ഗായത്രി രഘുറാം. മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഗായത്രി രംഗത്തുവന്നത്. വിജയ് സേതുപതിയുടെ പ്രസ്താവന് തനിക്ക് അംഗീകരിക്കനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തേയോ ആള്‍ ദൈവങ്ങളെയോ അവിശ്വാസിക്കില്ലെന്നും നടി പറഞ്ഞു. അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങള്‍ നില്‍ക്കുന്നത് - ഗായത്രി പറഞ്ഞു. ദൈവത്തെ രക്ഷിക്കാനാണണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വാസിക്കരുതെന്നുമായിരുന്നാണ് വിജയ് സേതുപതി ഓഡിയോ ലോഞ്ച് പരിപാടിയില്‍ പറഞ്ഞത്. ദൈവം മുകളിലാണ്, മനുഷ്യരാണ് ഭൂമിയില്‍ ഇരിക്കുന്നത്. മനുഷ്യരെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്. സന്തോഷത്തോടെ സ്നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യര്‍ക്കും മതമാവിശ്യമില്ലെന്നും സേതുപതി ചടങ്ങില്‍ പറഞ്ഞു.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA