01:20pm 05 July 2024
NEWS
കുട്ടനാട് സീറ്റിനായി പോര്മുറുകുന്നു
സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ജോസഫും
ജോസ് കെ. മാണിയും ശ്രമം തുടങ്ങിക്കഴിഞ്ഞു

25/01/2020  04:32 AM IST
Keralasabdam Online Desk
കുട്ടനാട് പോര്മുറുകുന്നു
HIGHLIGHTS

കഴിഞ്ഞതവണ മത്സരിച്ച സീറ്റാണ് കുട്ടനാട്. കൂടാതെ കഴിഞ്ഞതവണ തോമസ് ചാണ്ടിയോട് നിസ്സാര വോട്ടിനാണ് തോറ്റത്. ഇത്തവണ തോമസ് ചാണ്ടിയുടെ അഭാവത്തില്‍ വിജയം എളുപ്പമായിരിക്കുമെന്ന കണക്കു കൂട്ടലും ജോസഫ് വിഭാഗത്തിനുണ്ട്. ജോസ് വിഭാഗത്തിന്റെ നീക്കങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കുട്ടനാട് സീറ്റിനായി പോര് മുറുകുന്നു. കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ നിലപാടുറപ്പിച്ച് പിജെ ജോസഫ് വീണ്ടും രംഗത്തെത്തി. ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചാണ് നീക്കം. കഴിഞ്ഞതവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജോസഫ് യുഡിഎഫിനോട് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതെസമയം ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സീറ്റ് കോണ്‍ഗ്രസ്സിന് ഏറ്റെടുക്കാന്‍ അവകാശമില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്. കഴിഞ്ഞതവണ മത്സരിച്ച സീറ്റാണ് കുട്ടനാട്. കൂടാതെ കഴിഞ്ഞതവണ തോമസ് ചാണ്ടിയോട് നിസ്സാര വോട്ടിനാണ് തോറ്റത്. ഇത്തവണ തോമസ് ചാണ്ടിയുടെ അഭാവത്തില്‍ വിജയം എളുപ്പമായിരിക്കുമെന്ന കണക്കു കൂട്ടലും ജോസഫ് വിഭാഗത്തിനുണ്ട്. ജോസ് വിഭാഗത്തിന്റെ നീക്കങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് പക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കഴിഞ്ഞതവണ നെല്‍ കര്‍ഷക യൂണിയന്‍ നേതാവ് മത്സരിച്ച ഗതിയാകും വരികയെന്നും അദ്ദേഹം പരിഹസിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് അംഗീകാരത്തോടെ പ്രഖ്യാപിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ എംപി രാമങ്കരിയില്‍ പ്രഖ്യാപിച്ചു. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവു വന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല എന്ന് പ്രസ്താവിച്ച് കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ തങ്ങള്‍ക്കുള്ള താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ അത് നടപ്പില്ലെന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA