01:23pm 05 July 2024
NEWS
കുട്ടനാട് തിരഞ്ഞെടുപ്പ് ഏപ്രിലില്‍
നടത്താമെന്ന് ടിക്കാറാം മീണ
വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് പൂരം

28/02/2020  05:54 AM IST
Keralasabdam Online Desk
കുട്ടനാട് തിരഞ്ഞെടുപ്പ് ഏപ്രിലില്‍
HIGHLIGHTS

എന്‍സിപി അംഗമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഒഴിവു വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക, പോളിങ് സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാതലങ്ങളില്‍ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് മീണ പറഞ്ഞു. വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ മാസം നടന്നേക്കുമെന്ന് സൂചന. മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഏപ്രിലില്‍ ഇവിടെയും തിരഞ്ഞെടുപ്പു നടക്കുമെന്നാണു പ്രതീക്ഷ. കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നടക്കാനിടയില്ല. എന്നു നടത്തണമെന്നു തീരുമാനിക്കേണ്ടതു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മീണ പറഞ്ഞു. വിഷുവും ഈസ്റ്ററും കഴിഞ്ഞ് ഉപതിരഞ്ഞെടുപ്പു നടക്കാനാണു സാധ്യത. എന്‍സിപി അംഗമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഒഴിവു വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക, പോളിങ് സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാതലങ്ങളില്‍ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് മീണ പറഞ്ഞു. വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വില്ലേജ് ലെവല്‍ ഏജന്റുമാരെ ഇതിനായി നിയോഗിക്കുന്നത് സംബന്ധിച്ച് രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണം എന്നതാണ് കമ്മിഷന്റെ ലക്ഷ്യം. സെപ്റ്റംബറില്‍ 18 വയസ്സ് പൂര്‍ത്തിയാക്കുന്നവരെ തുടര്‍ പുതുക്കലിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നുണ്ട്. ഇടുക്കി ജില്ലയില്‍ 3846 ഇരട്ട വോട്ടുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഇരട്ട വോട്ടുകള്‍ ഇടുക്കിയിലാണ്- 1075, മറ്റു മണ്ഡലങ്ങളില്‍ യഥാക്രമം തൊടുപുഴ-797, ദേവികുളം-609, ഉടുമ്പന്‍ചോല - 719, പീരുമേട് - 646 എന്നിങ്ങനെയാണ്. ഇവ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA