10:26am 08 July 2024
NEWS
അമ്മമാർക്ക് മാതൃകയായി
സുഹാസിനിയുടെ കരുതൽ
മകനെ ക്വാറന്റൈൻ ചെയ്തു

23/03/2020  07:23 AM IST
Keralasabdam Online Desk
സുഹാസിനിയുടെ കരുതൽ
HIGHLIGHTS

ഗ്ലാസിലൂടെ മകനെ കാണുന്ന ദൃശ്യമാണ് സുഹാസിനി  പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുക്കുന്ന സുഹാസിനിയെ ഗ്ലാസിലെ പ്രതിഫലനത്തിലൂടെ കാണാം. ഈ മാസം 18നാണ് സുഹാസിനിയുടെയും സംവിധായകൻ മണി രത്‌നത്തിന്റെയും മകനായ നന്ദൻ ലണ്ടനിൽ നിന്ന് എത്തിയത്

രുതലിന്റെ മാതൃക ലോകത്തിന് തുറന്നുകാട്ടി നടി സുഹാസിനി. ലണ്ടനിൽ നിന്നെത്തിയ മകൻ നന്ദന് രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മകനെ ക്വാറന്റയിനിൽ ഇരുത്തി നടി സുഹാസിനി മാതൃകയായി. മകന്റെ സെൽഫ് ക്വാറന്റയിൻ ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവച്ച സുഹാസിനിക്ക് വിവിധ മോഖലകളിൽ നിന്ന് അഭിനന്ദന സന്ദേശങ്ങളുമെത്തുന്നുണ്ട്. ഗ്ലാസിലൂടെ മകനെ കാണുന്ന ദൃശ്യമാണ് സുഹാസിനി  പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുക്കുന്ന സുഹാസിനിയെ ഗ്ലാസിലെ പ്രതിഫലനത്തിലൂടെ കാണാം. ഈ മാസം 18നാണ് സുഹാസിനിയുടെയും സംവിധായകൻ മണി രത്‌നത്തിന്റെയും മകനായ നന്ദൻ ലണ്ടനിൽ നിന്ന് എത്തിയത്. അവനെ ഗ്ലാസ് ജനാലയിലൂടെയാണ് കാണുന്നത്. ഭക്ഷണവും വസ്ത്രവുമെല്ലാം അകലെ നിന്ന് നൽകുകയാണ്. നന്ദൻ ഉപയോഗിച്ച വസ്ത്രങ്ങൾ വെള്ളവും അണുനാശിനിയും ഉപയോഗിച്ചാണ് അലക്കുന്നത്. അസുഖമില്ലെങ്കിലും യൂറോപ്പിലൂടെ യാത്ര ചെയ്താണ് അവൻ വന്നിരിക്കുന്നത്. അതിനാൽ വൈറസ് ബാധ ഉള്ളത് പോലെ തന്നെ കൈകാര്യം ചെയ്യണമെന്ന് സുഹാസിനി പറഞ്ഞു. ഇത്രയും ശ്രദ്ധയോടെ പുറംരാജ്യത്ത് നിന്ന് വന്ന മകനെ പരിപാലിക്കുന്ന സുഹാസിനിയെ സമൂഹ മാധ്യമങ്ങളിൽ എല്ലാവരും അഭിനന്ദിക്കുകയാണ്. നിരവധി ആളുകൾ വിഡിയോ ഷെയർ ചെയ്തു. ഖുശ്ബു അടക്കമുള്ളവർ അമ്മയെയും മകനെയും അഭിനന്ദിച്ചു.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL